സണ്ണി ലിയോണിന്റെ പുതിയ ലുക്ക് ചര്‍ച്ചയാകുന്നു, സണ്ണി എങ്ങനെ ഇത്രയ്ക്ക് മാറി..?
സണ്ണി ലിയോണിന്റെ പുതിയ ലുക്ക് ഏറെ ചര്‍ച്ചയാവുകയാണ്. പെണ്‍കുട്ടിയായി അല്ല.മറിച്ച് ആണ് വേഷത്തിലാണ് ഇത്തവണ സണ്ണി ലിയോണിന്റെ മെയ്ക്ക് ഓവര്‍. കണ്ടാല്‍ ആദ്യമൊന്നും സണ്ണിയെ തിരിച്ചറിയാനാകില്ല.
താടിയും മീശയും വച്ച സണ്ണി ലിയോണ്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം.പുതിയ ചിത്രത്തിനായാണ് സണ്ണി ലിയോണ്‍ മീശയും താടിയും വച്ച് സുന്ദരക്കുട്ടനായി രംഗത്തെത്തിയത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി പുരുഷനായി വേഷമിട്ടത്.
അര്‍ബാസ് നായകനായി അഭിനയിക്കുന്ന ഇന്തസാര് എന്ന സിനിമയക്കു വേണ്ടിയാണ് സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവര്‍. ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത് സണ്ണി തന്നെയാണ്.
അലസമായി മുടി കോതിയിട്ടെത്തിയ സണ്ണിക്കുട്ടനെ ആരാധകര്‍ സ്വീകരിച്ചു ക!ഴിഞ്ഞു. ഒരുപുരുഷനാവാന്‍ അത്ര എളുപ്പമല്ല. പക്ഷെ ഞങ്ങളുടെ ടീം അതു സാധിച്ചെടുത്തു. ഞാന്‍ എന്റെ അച്ഛനെയും സഹോദരനെയും പോലിരിക്കുന്നു വെന്നതാണ് ഏറെ രസകരമെന്നാണ് പുതിയ രൂപത്തക്കുറിച്ച് സണ്ണി ട്വിറ്ററില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha