ശിശു ദിനത്തില്‍ മകൻ തൈമൂറിന് 1.30 കോടിയുടെ സമ്മാനവുമായി സെയ്ഫ് അലി ഖാന് ;തൈമൂറിന്റെ ഒന്നാം ജന്മദിനം ആഘോഷിക്കാനൊരുങ്ങി ബോളിവുഡ്
സെയ്ഫ് അലി ഖാന്, കരീന കപൂര്‍ ദമ്ബതികളുടെ മകന് തൈമൂറിന് പിതാവിന്റെ സമ്മാനം! ശിശു ദിനത്തില്‍ ബോളിവുഡ് താരം മകന് പാരിതോഷികമായി നല്‍കിയത് 1.30 കോടിയുടെ ജീപ്പാണ്. രക്ഷിതാക്കള്‍ മക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കുന്നത് സ്വാഭാവികമാണ്. പക്ഷെ ഇത്രയും ചെറിയ കുട്ടിക്ക് പിതാവ് നല്കിയ പാരിതോഷികമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന് - കരീന കപൂര്‍ ദമ്ബതികളുടെ പുത്രന് തൈമൂറിന് ഒരു കോടി 30 ലക്ഷം രൂപ വിലയുള്ള എസ് ആര് ടി ജീപ്പാണ് ശിശു ദിന സമ്മാനമായി താരം നല്‍കിയത്.
തിങ്കളാഴ്ചയാണ് നടന് ചുവന്ന കളറിലുള്ള എസ് ആര് ടി ജീപ്പ് വാങ്ങിയത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തൈമൂറിന് ഈ കാര്‍ കൂടുതല്‍ ഇഷ്ടമാകുമെന്ന് കരുതുന്നുവെന്നും അവന് സമ്മാനമായി നല്‍കുകയാണെന്നും വ്യക്തമാക്കി.
അതേസമയം ഡിസംബര്‍ 20 ന് തൈമൂര്‍ ഒരു വയസ്സ് പൂര്‍ത്തിയാക്കും. മകന്റെ ജന്മദിനത്തോടനുബന്ധിച്ച് വലിയ പരിപാടികളാണ് ഒരുങ്ങുന്നതെന്ന് ബോളിവുഡില്‍ നിന്ന് സംസാരമുണ്ടെങ്കിലും കുടുംബങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ചെറിയ രീതിയിലുള്ള ആഘോഷങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് കരീനയുടെ സഹോദരിയും നടിയുമായ കരിഷ്മ കപൂര്‍ വ്യക്തമാക്കി.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha