നടി ദീപിക പദുക്കോണ്‍ ഇന്ത്യക്കാരിയല്ല; പത്മാവതിക്കെതിരെ ആരോപണങ്ങളുമായി സുബ്രഹ്മണ്യന് സ്വാമി
മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് പത്മാവതി. പത്മാവതിയായി ദീപിക പദുക്കോണും ഖിൽജിയായി രൺവീർ സിംഗുമാണ് അഭിനയിക്കുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ ഈ ചിത്രം വിവാദക്കുരുക്കിൽപ്പെട്ടിരിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി.
പത്മാവതി പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ബിജെപി ചിത്രത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സുബ്രഹ്മണ്യന് സ്വാമിയാണ് ചിത്രത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ചിത്രത്തിലെ നായികയായ ദീപിക പദുക്കോണ്‍ ഇന്ത്യക്കാരിയല്ല എന്നാണ് സുബ്രഹ്മണ്യന് സ്വാമിയുടെ വാദം. ദീപിക ഡച്ചുകാരിയാണെന്നാണ് സ്വാമി പറയുന്നത്. ദീപിക അധ:പതനത്തേക്കുറിച്ച് നമ്മെ പഠിപ്പിക്കുകയാണെന്നും നടിയുടെ കാഴ്ചപ്പാടില്‍നിന്ന് പിന്നോട്ട് പോയാലേ പുരോഗതി നേടാനാകൂ എന്നും സ്വാമി പറഞ്ഞു. മോദിയുടെ മുന്നില്‍ കാലിന്മേല് കാല്‍വച്ച് ഇരുന്ന പ്രിയങ്ക ചോപ്രയ്ക്കുപുറമേ അങ്ങനെ ദീപികയും ബിജെപിക്ക് വെറുക്കപ്പെട്ടവളാവുകയാണ്. ഇതോടെ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha