കരീന മുന്‍കാമുകന്‍ ഷാഹിദിനെ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം കാണാനിടയായി, ഷാഹിദ് കരീനയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു, പക്ഷേ കരീന പ്രതികരിച്ചത് ഇങ്ങനെ
ഷാഹിദ് കപൂറിന്റെയും കരീനയുടെയും പ്രണയം ബോളിവുഡ് ആഘോഷമാക്കിയതാണ്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷം ഇരുവരും പിരിഞ്ഞു. ഇപ്പോള്‍ രണ്ടാളും രണ്ടു ജീവിതത്തിലേക്ക് പോയെങ്കിലും പരസ്പരം കാണാനുള്ള അവസരങ്ങള്‍ ഒഴിവാക്കിയാണ് നിന്നിരുന്നത്. എന്നാല്‍ വീണ്ടും അവര്‍ പരസ്പരം കണ്ടുമുട്ടി .
ഷാഹിദ് കപൂറാണ് റെഡ്കാര്‍പെറ്റില്‍ ആദ്യം എത്തിയത്. വരുണ്‍ ധവാനും പ്രതീക് ബാബറിനുമൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തശേഷം അവിടെ ഉണ്ടായിരുന്ന ചില സിനിമാ പ്രവര്‍ത്തകരുമായി ഷാഹിദ് സൗഹൃദ സംഭാഷണത്തിനായി പോയി.
ഇതിനിടയിലാണ് റെഡ്കാര്‍പെറ്റിലേക്ക് കരീനയെത്തിയത്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനിടയിലാണ് കരീന മുന്‍ കാമുകന്‍ ഷാഹിദിനെ കണ്ടത്. അപ്പോള്‍തന്നെ കരീനയുടെ മുഖം വല്ലാതായി. ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുമ്പോഴും കരീന പലപ്പോഴായി ഷാഹിദിനെ നോക്കുന്നുണ്ടായിരുന്നു.
അതിനുശേഷം കരീനയോട് മീഡിയയോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും താരം തയ്യാറായില്ല. കുറച്ചുകഴിഞ്ഞ് താന്‍ സംസാരിക്കാമെന്ന് പറഞ്ഞ് കരീന പെട്ടെന്ന് സ്ഥലം വിട്ടു. ഷാഹിദാകട്ടെ കരീനയുടെ പ്രവൃത്തിയെല്ലാം കണ്ട് റെഡ്കാര്‍പെറ്റില്‍നിന്നും താരം മടങ്ങുന്നതുവരെ കാത്തുനിന്നു. കരീന മടങ്ങിയയുടന്‍ മീഡിയയോട് സംസാരിച്ച് മടങ്ങി. ഷാഹിദ് പോയെന്നു ഉറപ്പുവരുത്തിയ ശേഷമാണ് കരീന സംസാരിച്ചത്.
https://www.facebook.com/Malayalivartha