വിവാദങ്ങളെ കാറ്റിൽ പറത്തി "പത്മാവത് " എത്തുന്നു ; കിടിലന്‍ ട്രെയിലര്‍ കാണാം
ഏറെ കോളിളക്കം സൃഷ്ടിച്ച സഞ്ജയ് ലീല ബന്‍സാലി ചിത്രം "പത്മാവത് " പ്രദർശനത്തിനെത്തുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ പുതിയ പേരുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പത്മാവതി എന്ന പേരില്‍ നിന്ന് "പത്മാവത് " എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന രീതിയിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഷാഹിദ് കപൂര്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയതോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. യുഎ (U/A) സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകന് തയാറായതോടെയാണ് സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
സിനിമയുടെ പേര് മാറ്റണമെന്ന് ബോര്‍ഡിന്റെ ആവശ്യം സംവിധായകന് അംഗീകരിക്കുകയായിരുന്നു. കൂടാതെ അഞ്ചോളം മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയിട്ടുണ്ട്. ചിത്രം തടയണമെന്ന ആവശ്യവുമായി ജയ്പൂര്‍ രാജവംശവും, രജപുത് വിഭാഗക്കാരും രംഗത്തെത്തിയിരുന്നു. ചരിത്രത്തെ തെറ്റായാണ് സിനിമയില്‍ വ്യാഖ്യാനിച്ചിരിക്കുന്നതെന്നും, ഇതിന്റെ റിലീസ് അനുവദിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ആരോപണം. ഇതേ തുടർന്ന് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ദീപിക പദുകോണിനു നേരെ വധ ഭീക്ഷണി വരെ ഉണ്ടായി.
https://www.facebook.com/Malayalivartha