ഹരിയാനയിലും പത്മാവതിന് വിലക്ക്; ചിത്രം പ്രദർശിപ്പിക്കില്ലെന്ന് സർക്കാർ
സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിന് ഹരിയാനയിൽ വിലക്ക്. ചിത്രത്തിന് ഹരിയാനയില്‍ വിലക്കേര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി അനില്‍ വിജ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കെയാണ് ഹരിയാനയില്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഹരിയാനയിലേത്.
കഴിഞ്ഞ ഡിസംബര്‍ ഒന്നിന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമ പ്രതിഷേധങ്ങളെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് സെൻസർ ബോർഡ് ഇടപെടുകയും. തുടർന്ന് ചിത്രത്തിന്റെ പേര് പത്മാവതി എന്നുള്ളത് പത്മാവത് എന്നാക്കി മാറ്റിയതടക്കം 5 സുപ്രധാന മാറ്റങ്ങൾ വരുത്തി ജനുവരി 25 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.
ഹരിയാനക്ക് പുറമെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും പത്മാവതിന് വിലക്കേർപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha