ഓക്സ്ഫോര്‍ഡ് യൂണിയനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതി ഇനി 'പാഡ്മാന്‍' ന് സ്വന്തം
'പാഡ്മാന്‍' ഇനി മുതൽ ചരിത്രത്തിന്റെ ഭാഗം. അക്ഷയ് കുമാറിനെ നായകനാക്കി ആര്‍. ബല്‍കി സംവിധാനം ചെയ്യുന്ന ച്ചിത്രമാണ് 'പാഡ്മാന്‍'. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനാമാകുകയാണ് ച്ചിത്രം. ഓക്സ്ഫോര്‍ഡ് യൂണിയനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതിയാണ് ച്ചിത്രത്തിനു സ്വന്തമായിരിക്കുന്നത്.
കൂടാതെ പാഡ്മാന്റെ നിര്‍മ്മാതാവും ,എഴുത്തുകാരിയും, നടിയും അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയെ ഓക്സ്ഫോര്‍ഡില്‍ പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നു. സിനിമയെക്കുറിച്ചും സ്ത്രീപ്രശ്നങ്ങളെപ്പറ്റിയുമാണ് ട്വിങ്കിള്‍ പ്രഭാഷണം നടത്തുന്നത്. ഓക്സ്ഫോര്‍ഡ് യൂണിയന്‍ ക്ഷണിച്ചതിന്റെ സന്തോഷം അക്ഷയ് കുമാര്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. ചിത്രം ജനുവരി 25ന് തീയേറ്ററില്‍ എത്തും.
സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്ത്രീകളിലെ ആര്‍ത്തവം ചിത്രത്തിലെ പ്രധാന വിഷയമാണ് ച്ചിത്രത്തിൽ സോനം കപൂറും രാധികാ ആപ്തയുമാണ് നായികമാരായി എത്തുന്നത്.
https://www.facebook.com/Malayalivartha