ബന്‍സാലിക്കു വേണ്ടി പാഡ് മാന്‍െറ റീലീസ് മാറ്റി ; അക്ഷയിയോട് ഏറെ കടപ്പെട്ടിരിക്കുന്നതായി ബന്‍സാലി
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവദ് ജനുവരി 25ന് തീയേറ്ററുകളിലെത്തുന്നു. ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു ബൻസാലി സിനിമയാണ് പത്മാവദ്. ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു പശ്ചാത്തലം സിനിമയ്ക്ക് ഉള്ളതുകൊണ്ട് ചിത്രത്തിന്‍െറ റീലിസ് ഭംഗിയാക്കാനുള്ള തിരക്കിലാണ് അണിയറ പ്രവർത്തകർ.
പത്മാവദ് പോലെത്തന്നെ ആരാധകർ ഏറെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് അക്ഷയ് കുമാറിന്റെ പാഡ് മാൻ. എന്നാൽ പത്മാവദ്ന്റെ റിലീസിന്റെ ഭാഗമായി അക്ഷയ് കുമാര്‍ ചിത്രം പാഡ് മാന്‍ റീലിസ് മാറ്റി വച്ചു. ഫെബ്രുവരി ഒമ്പതിലേക്കാണ് മാറ്റിയത്.
സഞ്ജയ് ലീലാ ബന്‍സാലിയുടെ നിര്‍ദേശപ്രകാരം തന്‍െറ ചിത്രത്തിന്‍െറ റീലിസ് ദിനം മാറ്റി വച്ചതായി അക്ഷയ് കുമാര്‍ പറഞ്ഞു. ഇരുവരും ഒരുമിച്ചിരുന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജീവിതകാലം മുഴുവന്‍ ഞാന്‍ അക്ഷയിനോട് നന്ദിയുള്ളവനായിരിക്കുമെന്നായിരുന്നു ബന്‍സാലിയുടെ പ്രതികരണം. എന്തായാലും രണ്ടു ചിത്രങ്ങളുടെയും വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
https://www.facebook.com/Malayalivartha