ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെപറ്റിയുള്ള തുറന്നു പറച്ചിലിനുശേഷം വീണ്ടും വിവാദവുമായി രാധിക ആപ്തെ ; ഷൂട്ടിംഗ് സെറ്റിനിടയിൽ തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തെ തല്ലേണ്ടി വന്നുവെന്ന് വെളിപ്പെടുത്തൽ
ബോളിവുഡില്‍ നിലനിന്നിരുന്ന കാസ്റ്റിംഗ് കൗച്ചിനെപറ്റിയുള്ള രാധികയുടെ തുറന്നു പറച്ചില്‍ ബോളിവുഡില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ആ വിവാദം ഇപ്പോളും ബോളിവുഡില്‍ അലയടിക്കുന്നുണ്ട്. അതിനൊപ്പം തന്നെ ഇപ്പോഴിത മറ്റൊരു വെളിപ്പെടുത്തലുമായി രാധിക ആപ്തെ രംഗത്തെത്തിയിരിക്കുകയാണ്.
എല്ലാ പ്രാവശ്യവും പോലെത്തന്നെ ഇത്തവണത്തെ താരത്തിന്റെ വെളിപ്പെടുത്തല്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. താന്‍ ഒരു തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറിന്റെ മുഖത്ത് അടിച്ചുവെന്നാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ. മുംബൈ മിററിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഈക്കാര്യം വെളിപ്പെടുത്തിയത്.
സംഭവത്തെപ്പറ്റി രാധിക പറയുന്നത് ഇങ്ങനെ: ആ സിനിമ സെറ്റിലെ തന്റെ ആദ്യ ദിവസമായിരുന്നു. ഞാന്‍ അവിടെ ഇരിക്കുമ്പോൾ ആയാള്‍ എന്റെ അടുത്ത് വന്നിരിക്കുകയായിരുന്നു. ശേഷം അയാളുടെ കൈ വിരലുകള്‍ എന്റെ കാലുകളില്‍ തലോടാന്‍ തുടങ്ങിയിരുന്നു. തനിയ്ക്ക് ആ നടനുമായി മുന്‍പരിചയം ഒന്നുമില്ല. ആദ്യമായാണ് ആയാളെ കാണുന്നത് തന്നെ. അന്ന് ആ സൈറ്റില്‍ താന്‍ വളരെ അധികം അപമാനിക്കപ്പട്ടു. അതിന് അയാളുടെ മുഖത്ത് അടിച്ചാണ് മറുപടി നല്‍കിയതെന്ന് രാധിക പറഞ്ഞു.
കഴിഞ്ഞ ദിവസം ബിക്കിനി ധരിച്ച് ബിച്ചിലിരിക്കുന്ന ചിത്രം രാധിക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഒരു കൂട്ടര്‍ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊക്കെ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ തനിയ്ക്ക് ചിരിയാണ് വരുന്നത്. ബിച്ചില്‍ ബിക്കിനിയ്ക്ക് പകരം സാരി ഉടുത്തു പോകണമെന്നാണോ നിങ്ങള്‍ പറയുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി. 2012 ല്‍ പ്രകാശ് രാജിന്റെ ധോണിയിലൂടെയാണ് രാധിക കോളിവുഡില്‍ എത്തിയത്.
https://www.facebook.com/Malayalivartha