ബോളിവുഡ് താരം ദീപികാ പദുക്കോണിന്റെ ആരോഗ്യ സ്ഥിതിയിൽ വ്യതിയാനം ; ഫിസിയോ തെറാപ്പിയ്ക്ക് നിർദേശിച്ച് ഡോക്ടർമാർ ; ദീപിക നായികയാകുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് മാറ്റിവച്ചു
ദീപിക ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയിലാണെന്ന് പ്രമുഖ ബോളിവുഡ് വിനോദ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്റെ തിരക്ക് പിടിച്ച് ഷൂട്ടിംഗ് ഷെഡ്യൂളുകളാണ് ആരോഗ്യ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.വൈറ്റമിന്‍ ഡി-3യുടെ പോരായ്മ മൂലം ആരോഗ്യസ്ഥിതി മോശമായി എന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നു.
ആരോഗ്യസ്ഥിതി മോശമായതോടെ ദീപിക നായികയാവുന്ന സിനിമകളുടെ ചിത്രീകരണം മാറ്റിവച്ചു. പുറം വേദനയുള്ള ദീപികയ്ക്ക് ഫിസിയോ തെറാപ്പിയും തുടങ്ങിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ അനുമതി ലഭിക്കുന്നത് വരെ താരം ചിത്രീകരണത്തിന് എത്തില്ലെന്നാണ് സൂചന.
സഞ്ജയ് ബന്‍സാലി സംവിധാനം ചെയ്ത പത്മാവത് ചിത്രത്തെ തുടര്‍ന്നാണ് ദീപികയ്ക്ക് കഴുത്ത് വേദനയും പുറം വേദനയും അനുഭവപ്പെട്ടത്. വിശാല്‍ ഭരദ്വാജ്, ആനന്ദ് എല്‍ റായ എന്നിവരുടെ ചിത്രത്തിലാണ് ദീപികയിപ്പോള്‍ അഭിനയിക്കുന്നത്.
https://www.facebook.com/Malayalivartha