നായികമാരുടെ സഭ്യമല്ലാത്ത ഭാഷയും ഗ്ലാമറസ് വേഷവും ; വീരേ ഡി വെഡ്ഡിങ്ങിന് 'എ' സര്‍ട്ടിഫിക്കറ്റ്
ശശാങ്ക ഘോഷിൻറെ ഹിന്ദി ചിത്രമായ വീരേ ഡി വെഡ്ഡിങ്നു എ സര്‍ട്ടിഫിക്കറ്റ്. ചിത്രത്തിൽ കരീനയടക്കമുള്ള നാല് നായികമാര്‍ ഹോട്ട് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ഇവര്‍ ഉപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത ഭാഷയാണ് എ സര്‍ട്ടിഫിക്കറ്റ് കാരണമായത്.
സെന്‍സര്‍ ബോര്‍ഡുമായി യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്നും തങ്ങളുടെ കയ്യില്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അത് ലഭിച്ച ശേഷം പത്രസമ്മേളനത്തില്‍ പ്രതികരണം അറിയിക്കാമെന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ സോനത്തിന്റെ സഹോദരി റിയയുടെ പ്രതികരണം. പെണ്‍ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ ഗ്ലാമറസ് ഗാനരംഗം നേരെത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.
എ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ കുടുംബ പ്രേക്ഷകര്‍ കയറില്ലയെന്നതാണ് സാധാരണ നിര്‍മ്മാതാക്കളെ നിരാശരാക്കുന്ന കാര്യം പക്ഷേ ഇവിടെ തങ്ങള്‍ ലക്ഷ്യമിടുന്നത് ഇന്നത്തെ യുവ തലമുറയെയാണെന്ന് സോനത്തിന്റെ സഹോദരിയും നിര്‍മ്മാതാവുമായ റിയ കപൂറും എക്താ കപൂറും വ്യക്തമാക്കി.
കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രമുഖ താരങ്ങള്‍. ജൂണ്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.
https://www.facebook.com/Malayalivartha