ചോദിക്കാതെയും പറയാതെയും സെല്‍ഫിയെടുത്തു; മിയ ഖലീഫ ചെകിട്ടത്തടിച്ചു!
അനുവാദമില്ലാതെ തന്റെ സ്വകാര്യതയിലേക്ക് കടന്നു വന്നാല്‍ അത് ആരായാലും കടുത്ത ശിക്ഷ കൊടുത്തിരിക്കുമെന്ന് മിയ ഖലീഫ. പ്രശസ്ത പോണ് താരം മിയ ഖലീഫ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്, അനുവാദമില്ലാതെ സെല്‍ഫിയെടുത്തതിന് ആരാധകന്റെ മുഖം അടിച്ചു പൊട്ടിച്ചാണ്. പോണ് സിനിമകളിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം.
അമേരിക്കയിലെ ടെക്സാസില്‍ വച്ചാണ് ലെബനന് സ്വദേശിയായ 20-കാരന് യുവാവ് മിയ ഖലീഫയുടെ കയ്യിന്റെ ചൂടറിഞ്ഞത്. ആള്‍ക്കൂട്ടത്തിനിടിയില്‍ വച്ചു താരത്തെ നേരില്‍ കണ്ട ആരാധകന്, ഉടന്‍ താരത്തിനൊപ്പം നിന്ന് സെല്‍ഫി എടുക്കുകയായിരുന്നു. അധികം വൈകാതെ താരത്തിന്റെ കയ്യില്‍ നിന്നു പൊന്നീച്ച പറക്കുന്ന തരത്തില്‍ അടികിട്ടി.
ശേഷം ആ ആരാധകന് ചെയ്തത് എന്തെന്നോ... താരത്തിനൊപ്പം കഷ്ടപ്പെട്ട് എടുത്ത സെല്‍ഫിയും ഒപ്പം അടി കൊണ്ട മുഖത്തിന്റെ ചിത്രവും നല്ല അന്തസ്സായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. യുവാവിന്റെ പോസ്റ്റിനുള്ള മറുപടിയായി നിരവധിപ്പേര്‍ മിയ ഖലീഫയ്ക്ക് ഒപ്പമുള്ള തങ്ങളുടെ ചിരിച്ചുകൊണ്ടുള്ള സെല്‍ഫികള്‍ പങ്കുവച്ചു. മിയ ഖലീഫ പിന്നീട് ആ വ്യക്തി തന്റെ മുന്നിലേക്കു കാമറയുമായി ചാടി വന്നു ഫോട്ടോ എടുക്കുകയായിരുന്നു എന്നു വ്യക്തമാക്കി. നിമിഷങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് യുവാവിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha