Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

കസബ വിവാദത്തെ തുടര്‍ന്ന് പാര്‍വതിയുടെ മൈസ്റ്റോറിയുടെ പാട്ടിന് ഡിസ് ലൈക്ക് അടിച്ചത് പോലെ മമ്മൂട്ടിയുടെ പേരന്‍പ് സിനിമയുടെ ടീസറിനെതിരെയും ഡിസ് ലൈക്ക് 

16 JULY 2018 11:32 AM IST
മലയാളി വാര്‍ത്ത

നടി പാര്‍വതിക്കെതിരെ നടന്ന മൈസ്റ്റോറി മോഡല്‍ സൈബര്‍ ആക്രമണം മമ്മൂട്ടിക്കെതിരെയും. മമ്മൂട്ടിയുടെ പേരന്‍പ് എന്ന തമിഴ് സിനിമയുടെ ടീസറിന് ഇതിനോടകം 706 ഡിസ് ലൈക്കുകളാണ് യൂട്യൂബില്‍ ലഭിച്ചത്. കസബ സിനിമയിലെ മമ്മൂട്ടിയുടെ സംഭാഷണത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് പാര്‍വതിയുടെ മൈസ്റ്റോറി സിനിമയുടെ ടീസറിനും ട്രെയിലറിലും മമ്മൂട്ടിയുടെ ആരാധകര്‍ ഉള്‍പ്പെടെ ഡിസ് ലൈക്ക് അടിച്ചിരുന്നു. സിനിമ ഇറങ്ങിയപ്പോഴും പാര്‍വതിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ചിത്രത്തില്‍ പാര്‍വതി വരുന്ന സീനുകളിലെല്ലാം ആദ്യദിവസം തിയേറ്ററുകളില്‍ വലിയ കൂ കൂ വിളിയായിരുന്നു. 

അതേസമയം പേരന്‍പ് ടീസറിന് ഡിസ്‌ലൈക്ക് അടിച്ചവര്‍ മോഹന്‍ലാല്‍ ആരാധകര്‍ എന്ന് പറഞ്ഞു നടക്കുന്നവരാണെന്നും, പക്ഷെ അവര്‍ മോഹന്‍ലാല്‍ ആരാധകരല്ലെന്നും മമ്മൂട്ടിയെ വെറുക്കുന്ന വെറും കീടങ്ങളാണെന്നും മമ്മൂട്ടി ഫാന്‍സിലെ ചിലര്‍ ഫെയിസ്ബുക്കിലൂടെ അറിയിച്ചു. ദേശീയ തലത്തില്‍ ചര്‍ച്ചയാവാന്‍ പോവുന്ന ഈ ചിത്രത്തിനെതിരെ കുറച്ചെങ്കിലും ആളുകള്‍ തിരിയുന്നു എന്നത് സഹതാപത്തോടെയല്ലാതെ കഴിയില്ലെന്നും സത്യവാന്‍ അയ്യപ്പന്‍ എന്നയാള്‍ ഫെയിസ്ബുക്കിലൂടെ പറയുന്നു. പാര്‍വതിയുടെ മുഖമുള്ള വിഡിയോകള്‍ക്ക് എല്ലാം ഡിസ്‌ലൈക്ക് അടിച്ചവരാണ് ഇത് പറയുന്നതെന്ന് അക്ഷയ് ടി. അശോക് എന്നയാള്‍ പോസ്റ്റിന് മറുപടി നല്‍കുന്നു. ഇഷ്ടമില്ലാത്തവര്‍ ഡിസ്‌ലൈക്ക് അടിക്കും അതിനു ഇങ്ങനെ കരഞ്ഞു പോസ്റ്റ് ഇടണ്ടേ കാര്യം ഉണ്ടോ? എന്നും ചോദിക്കുന്നു.



നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിച്ച പേരന്‍പിന്റെ ടീസറും ഓഡിയോയും കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ റിലീസ് ചെയ്തത്. കസബ വിവാദത്തില്‍ പാര്‍വതിക്കെതിരെ മമ്മൂട്ടി ഫാന്‍സ് സൈബര്‍ ആക്രമണം നടത്തുകയും ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പാര്‍വതിക്കെതിരെയുള്ള ആക്രമണങ്ങളില്‍ മമ്മൂട്ടി മൗനംപാലിക്കുകയായിരുന്നു. പാര്‍വതിക്കെതിരായ മമ്മൂട്ടി ഫാന്‍സിന്റെ ആക്രമണം മൈസ്റ്റോറി എന്ന ചിത്രത്തെയും ബാധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം!!!! മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക  (5 minutes ago)

ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...  (9 minutes ago)

പ്രതികൂല കാലാവസ്ഥയിൽ വലഞ്ഞ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ നൽകി യൂണിയൻ കോപ്...  (18 minutes ago)

തായ്‌വാനെ പിടിച്ചുകുലുക്കി തുടർ ഭൂചലനങ്ങൾ.... കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തായ്‌വാന്റെ കിഴക്കൻ തീരത്ത് 80ലധികം ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്...  (23 minutes ago)

സഹോദരിയെ കൊലപ്പെടുത്തിയ ശേഷം, മറവ് ചെയ്ത ഇടത്ത് വരാന്ത പണിയാൻ പദ്ധതിയിട്ട് പ്രതി:- റോസമ്മയുടെ സ്വർണം സംബന്ധിച്ചും അന്വേഷണം....  (26 minutes ago)

കോട്ടയത്ത് നിന്നും ഇരിഞ്ഞാലക്കുട ജില്ലാ ജഡ്ജിയായി പ്രമോഷൻ ട്രാൻസ്ഫർ ലഭിച്ചു ; ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവീജാ സേതുമോഹന് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി  (33 minutes ago)

നിരന്തര കുറ്റവാളിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി; തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ്  (36 minutes ago)

85 വയസ്സിന് മുകളിലുള്ളവരും, മറ്റ് ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീടുകളിൽ എത്തി വോട്ട് ശേഖരിക്കുന്നതിന് വേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ വിലയിരുത്തി; ജില്ലാ പോലീസ് മേധാവ  (41 minutes ago)

സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...  (43 minutes ago)

കിട്ടിയത് കോടികൾ  (51 minutes ago)

ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്; ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (53 minutes ago)

സ്വര്‍ണവില കുത്തനെ കുറഞ്ഞു.  (57 minutes ago)

ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...  (58 minutes ago)

ബിഡിജെഎസിനെ വിമർശിച്ച് സി പി എം ജില്ലാ സെക്രട്ടറിയുടെ പേരിൽ നോട്ടീസ് പുറത്തിറക്കി; കോട്ടയത്ത് ബി ഡി ജെ എസിനെതിരെ സി പി എം  (1 hour ago)

പിഎ വികെ മനോജ് ബിജെപിയിൽ  (1 hour ago)

Malayali Vartha Recommends