ലൂസിഫര്‍ ഒരുങ്ങുന്നു...കാത്തിരിപ്പിന് വിരാമമിട്ട് ലൂസിഫറിന് തുടക്കം;പൂജയുടെ കഴിഞ്ഞു
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി ഒരുങ്ങുന്ന സിനിമയുടെ പൂജ നടന്നു. മല്ലിക സുകുമാരന്‍, പൃഥ്വിരാജ്, സുപ്രിയ, ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആദ്യ ഷെഡ്യൂള്‍ കുട്ടിക്കാനം, വണ്ടി പെരിയാര്‍ എന്നിവിടങ്ങളില്‍ വെച്ചാണ് നടക്കുക, അതിന് ശേഷം തിരുവനന്തപുരത്ത് ഏകദേശം ഒരു മാസം നീണ്ടു നില്ക്കുന്ന ചിത്രീകരണവും ഉണ്ടായിരിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. മഞ്ജു വാര്യരാണ് നായിക വേഷം കൈകാര്യം ചെയ്യുന്നതെന്നും സൂചനയുണ്ട്. ദേവസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ലൂസിഫറിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ലൂസിഫറില്‍ മോഹന്‍ലാലിന് വില്ലനായാണ് ബോളിവുഡ് താരം വിവേക് ഒബ്റോയി എത്തുന്നതെന്നും സൂചനയുണ്ട്.
വിവേക് ഒബ്രോയുടെ ആദ്യ ചിത്രമായ 'കമ്പനി' യിലാണ് മോഹന്‍ലാലും വിവേക് ഒബ്രോയും ആദ്യമായി ഒന്നിക്കുന്നത്, മോഹന്‍ലാലിന്റെ സഹോദരനായി ടോവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുജിത് വാസുദേവാണ് ഛായാഗ്രഹണം.
https://www.facebook.com/Malayalivartha