മാസ്സ് ലുക്കില്‍ ലാലേട്ടന്; പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്.
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, വിവേക് ഒബ്രോയി, ഇന്ദ്രജിത്ത് എന്നിവരും പ്രധാനതാരങ്ങളായി എത്തുന്നുണ്ട്. സുജിത്ത് വാസുദേവാണ് ക്യാമറ സംജിത്ത് എഡിറ്റിങ്ങ് നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ദീപക് ദേവ്.
https://www.facebook.com/Malayalivartha