ശിക്കാരി ശംഭുവിന് ശേഷം പ്രണയവും, സൗഹൃദവും, ഹാസ്യവും ഇഴപകുത്തുകൊണ്ടുള്ളൊരു ഹൊറർ ത്രില്ലറുമായി സുഗീത് ; കിനാവള്ളി ട്രൈലെർ പുറത്ത്
കണ്ണന്താനം ഫിലിംസിന്റെ ബാനറിൽ മനീഷ് തോമസ് നിർമ്മിച്ച് സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി. ശിക്കാരി ശംഭുവിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി. സംവിധായകൻ സുഗീത് ഒഴികെ ഈ ചിത്രത്തിന്റെ മറ്റെല്ലാ അണിയറ പ്രവർത്തകരും തീർത്തും പുതുമുഖങ്ങളാണ്.
എക്സ്റ്റാബ്ലിഷ് ആയ ഒരു സംവിധായകൻ തീർത്തും പുതുമുഖങ്ങളുമൊന്നിച്ച് ചെയ്യുന്നചിത്രം എന്ന സവിശേഷതയും കിനാവള്ളിക്കുണ്ട്.മലയാളസിനിമയിൽ അധികം കൈകാര്യം ചെയ്തിട്ടില്ലാത്ത ഫാന്റസി എന്ന ജോനറിൽ പ്രണയവും, സൗഹൃദവും, ഹാസ്യവും ഇഴപകുത്തുകൊണ്ടുള്ളൊരു ഹൊറർ ത്രില്ലറാണ് കിനാവള്ളി.
കുറച്ചുകാലത്തെ വേർപ്പിരിയലിനുശേഷം ഒരു വീട്ടിൽ ഒത്തുകൂടുന്ന ചങ്ങാതിമാർക്കിടയിൽ ഉണ്ടാകുന്ന ചില അസാധാരണമായ അനുഭവങ്ങളാണ് ചിത്രത്തിനാധാരം. ശ്യാംശീതളും, വിഷ്ണു രാമചന്ദ്രനും ചേർന്നെഴുതിയ ചിത്രത്തിന് വിവേക് മേനോനാണ് ക്യാമറ ചെയ്തിട്ടുള്ളത്.
അജ്മൽ സെയ്ൻ, സുരഭി സന്തോഷ്, വിജയ് ജോണി, സുജിത് രാജ് കൊച്ചുകുഞ്ഞ്, സൗമ്യ മേനോൻ, കൃഷ് എന്നിവരാണ് അഭിനേതാക്കൾ. ശാശ്വത്, സുനിൽകുമാർ, ശ്രീസായി സുരേന്ദ്രൻ, മംഗൾ സുവർണൻ എന്നിവർ സംഗീതം ചെയ്തിട്ടുള്ള ചിത്രത്തിന്റെ എഡിറ്റർ നവീൻ പി വിജയൻ ആണ്. വൈശാഖ സിനിമാസ് തീയേറ്ററുകളിലെത്തിക്കുന്ന സിനിമ ജൂലൈ 27 ന് 100 ഓളം തീലേറ്ററിലെത്തും. സിനിമയിലെ ഗാനങ്ങളും ട്രെയ്ലറും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha