നസ്റിയയെ പിന്തള്ളി മിയ; കാരണം വിവാഹമോ
വിവാഹം മാര്ക്കറ്റിടിക്കുമോ. ഫേസ്ബുക്ക് ലൈക്കില്‍ നസ്റിയ നസീമിനെ പിന്തള്ളി നടി മിയ ജോര്‍ജ്. സൂപ്പര്‍ താരങ്ങളെപ്പോലും പിന്തള്ളി മുന്നേറിയ നസ്റിയയെ പിന്നിലാക്കിയാണ് മിയ ലൈക്കില്‍ മുന്നിലെത്തിയിരിക്കുന്നത്. മലയാള സിനിമാ താരങ്ങളില്‍ ഏറ്റവുമധികം ലൈക്കും നസ്റിയയുടെ പേജിനായിരുന്നു.
ഇതുവരെ 75,73,900 ലക്ഷമാണ് മിയയുടെ ഫേസ്ബുക്ക് ലൈക്ക്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നസ്റിയയുടെ പേജിന് 75,22,899 ലക്ഷം ലൈക്കാണ് ഇതുവരെയുള്ളത്.
ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച ശേഷം സിനിമയില്‍ നിന്നും താല്കാലിക ബ്രേക്ക് എടുത്തതാണ് ലൈക്ക് കുറയാന്‍ കാരണമായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും നസ്റിയ ഫേസ്ബുക്കില്‍ ചിലസമയങ്ങളില്‍ ആക്ടീവാണ്. അടുത്തിടെ ചില കിടിലന്‍ സെല്‍ഫികള്‍ നസ്റിയ ആരാധകരുമായി പങ്കുവച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴില്‍ കൂടി അഭിനയിച്ച് തുടങ്ങിയതോടെയാണ് മിയയുടെ ആരാധകരുടെ എണ്ണം വര്‍ധിച്ചത്.
https://www.facebook.com/Malayalivartha