സിനിമാപ്രതിസന്ധിയ്ക്ക് വിരാമമിട്ട് മലയാളം സിനിമകള്‍ ഇന്നു മുതല്‍ തിയറ്ററുകളിലേയ്ക്ക്
സിനിമാസമരം തീര്‍ത്ത പ്രതിസന്ധിക്കും ഇടവേളയ്ക്കുശേഷം മലയാള സിനിമകള്‍ ഇന്നുമുതല്‍ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളാണ് ഇന്ന് റീലിസ് ചെയ്യുന്നത്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റേത് അടക്കം നൂറ്റിപതിനഞ്ചിലധികം തിയറ്ററുകളിലെ നൂറ്റിനാല്പത്തിയൊമ്പത് സ്ക്രീനുകളിലാണ് പ്രദര്‍ശനം നടത്തുന്നത്. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ നാളെ തിയറ്ററുകളിലെത്തും.
ഇന്നുമുതല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രങ്ങളാണ്. കാംബോജി ആദ്യം റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചിരുന്നതെങ്കിലും തീരുമാനം പലവട്ടം മാറിമാറിഞ്ഞു. ഒടുവിലാണ് ഇന്ന് ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനമെടുത്തത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ , ഫുക്രി, എസ്ര എന്നിങ്ങനെ ഓരോ ചിത്രങ്ങളായി തിയറ്ററിലേക്ക് എത്തും. എന്നാല്‍ സമരംമൂലം ചിത്രങ്ങള്‍ മാറ്റിവച്ചത് കോടികളുെട നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.
അവധിക്കാലം അല്ലാത്തതിനാല്‍ ഇപ്പോഴത്തെ റിലീസ് ചിത്രങ്ങള്‍ക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കുമോ എന്ന കടുത്ത ആശങ്കയിലാണ് നിര്‍മാതാക്കള്‍. മള്‍ട്ടിപ്ലക്സുകളിലും
സിനി എക്സിബിറ്റേഴ്സിന്റെ തിയറ്ററുകളിലും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍നിന്ന് പുതിയതായി രൂപീകരിച്ച സംഘടനയുമായി സഹകരിക്കുന്ന തിയറ്ററുകളിലുമാണ്
ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. പുതിയ സംഘടനയുെട പേരുവിവരങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും. ഇതിനുശേഷമേ സംഘടനയിലേക്ക് തിയറ്ററുകാര്‍ക്ക് അംഗത്വവിതരണം ആരംഭിക്കും .
https://www.facebook.com/Malayalivartha