പാറയില്‍ നിന്ന് വീണ് ബിജു മേനോന് പരുക്കേറ്റു; അപകടം ഇന്ദ്രജിത്തുമായുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ
ഭാഗ്യം തുണച്ചു അപകടം ഒഴിവായി. സിനിമാ ചിത്രീകരണത്തിനിടെ പാറയില്‍ നിന്ന് തെന്നിവീണ് നടന് ബിജു മേനോന് പരുക്കേറ്റു. നവാഗത സംവിധായകന് അന്‍സാര്‍ ഖാന് സംവിധാനം ചെയ്യുന്ന ലക്ഷ്യത്തിന്റെ ചിത്രീകരണത്തിനിടെ അതിരപ്പിള്ളിയില്‍ വച്ചായിരുന്നു അപകടം.
ഇന്ദ്രജിത്തും ബിജു മേനോനും തമ്മിലുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. പാറക്കൂട്ടത്തിന് മുകളിലൂടെ ബിജുമേനോന് ഓടുന്ന രംഗമായിരുന്നു ചിത്രീകരിച്ചു കൊണ്ടിരുന്നത്. ചിത്രീകരണത്തിനിടെ കാല് വഴുതി താരം നിലത്ത് വീഴുകയായിരുന്നു. എന്നാല്‍ പരുക്ക് കാര്യമാക്കാതെ ചിത്രീകരണം തുടരുകയും ചെയ്തു
എന്നാല്‍ അടുത്ത ദിവസം രാവിലെ ബിജുമേനോന്റെ കൈയ്ക്ക് അതിയായ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ബിജു മേനോന്റെ കൈയുടെ അസ്ഥിക്ക് നേരിയ പൊട്ടല്‍ ഉളളതായി കണ്ടെത്തി. തുടര്‍ന്ന് ഷൂട്ടിംഗ് തത്കാലം നിര്‍ത്തിവയ്ക്കുകയായിരുന്നെന്ന് സംവിധായകന് പറയുന്നു. ചിത്രീകരണം നടത്താന്‍ ബിജുമേനോന് തയ്യാറായിരുന്നുവെന്നും പക്ഷെ ആരോഗ്യം കണക്കിലെടുത്ത് ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും സംവിധായകന് അറിയിച്ചു.
https://www.facebook.com/Malayalivartha