രാധിക ആപ്‌തെയുടെ അര്‍ധനഗ്‌ന ഫോട്ടോഷൂട്ട് വൈറലാകുന്നു; പൂര്‍ണ്ണ നഗ്‌നയായവര്‍ക്ക് എന്ത് അര്‍ധനഗ്‌നത ?

കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തിനും തയ്യാറാകുന്ന ചുരുക്കം ചില നായികമാരില്‍ ഒരാളാണ് രാധിക ആപ്‌തെ. പര്‍ച്ചേഡ് എന്ന ചിത്രത്തിന് വേണ്ടി പൂര്‍ണനഗ്‌നയായി വരെ രാധിക അഭിനയിച്ചു. അത് കഥാപാത്രത്തിന് വേണ്ടിയാണെന്ന് വയ്ക്കാം.. എന്നാല്‍ ഒരു ഫോട്ടോഷൂട്ടില്‍ ഇതിന്റെ ആവശ്യം എന്താണ്? അടുത്തിടെ അര്‍ധനഗ്‌നയായി രാധിക ആപ്തെ നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഒരു മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലാണ് 32 കാരിയായ രാധിക ആപ്‌തെ അര്‍ദ്ധ നഗ്‌നയായി എത്തിയത്.
ഇതിന് മുന്‍പും അതീവ ഗ്ലാമറസ്സായി രാധിക ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. ജിക്യു മാഗസിന് വേണ്ടിയായിരുന്നു അന്ന് താരത്തിന്റെ വിവാദ ഫോട്ടോ ഷൂട്ട്. ഫോട്ടോ ഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. പര്‍ച്ചേഡ് എന്ന ചിത്രത്തില്‍ രാധിക സെക്സ് രംഗങ്ങള്‍ ചെയ്തിരുന്നു. ഈ വീഡിയോ രംഗം ഇന്റര്‍നെറ്റില്‍ ലീക്കാകുകയും ഏറെ വിവാദങ്ങള്‍ ഉണ്ടാകുകയും ചെയ്തു. പൂര്‍ണ നഗ്‌നയായി അഭിനയിച്ച നടിയ്ക്കെന്ത് അര്‍ധനഗ്‌നത എന്നാണ് ഇപ്പോള്‍ പാപ്പരാസികള്‍ ചോദിയ്ക്കുന്നത്.
ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അഭിനയം എന്റെ തൊഴിലാണെന്നാണ് രാധിക പ്രതികരിച്ചത്. എനിക്ക് കൗതുകമായി തോന്നുന്ന കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യും. തന്റെ എല്ലാ പ്രവൃത്തികള്‍ക്കും താന്‍ മാത്രമാണ് ഉത്തരവാദി എന്നും രാധിക പറഞ്ഞിരുന്നു. ഫഹദ് ഫാസില്‍ നായകനായി എത്തിയ ഹരം എന്ന ചിത്രത്തിലൂടെ രാധിക മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വിനോദ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇഷ എന്ന കേന്ദ്ര നായികയായിട്ടാണ് രാധിക എത്തിയത്.
എന്നും വിവാദത്തിലാകുന്ന നടിയാണ് രാധിക ആപ്തെ. ഇതിനും മുന്‍പും ഇത്തരത്തില്‍ ഗ്ലാമറസ്സായ വേഷങ്ങള്‍ ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ സംവിധായകന്‍ കിടക്ക പങ്കിടാന്‍ വിളിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയതിലൂടെയും രാധികാ വാര്‍ത്താശ്രദ്ധ നേടി.
രജനികാന്തിനൊപ്പം കബാലി എന്ന ചിത്രത്തില്‍ നായികയായി എത്തിയത് രാധികയുടെ താരമൂല്യം വര്‍ധിപ്പിച്ചിരുന്നു. തമിഴിലും ബോളിവുഡിലുമാണ് രാധിക കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. വെറും ഗ്ലാമര്‍ നായിക എന്ന് ചൊല്ലി രാധികയെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. കാമ്പുള്ള കഥാപാത്രങ്ങളാണ് രാധിക തിരഞ്ഞെടുക്കുന്നത്. ആ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഗ്ലാമറാകുന്നതും.
https://www.facebook.com/Malayalivartha