അഭിസാരികമാരുടെ റോളിലെത്തിയ താരങ്ങള്‍; സില്‍ക് സ്മിത മുതല്‍ സൃന്ദ വരെ

നായകന്മാര്‍ക്ക് പുറകില്‍ ചുറ്റിപ്പറ്റി നടന്നിരുന്ന നടിമാര്‍ക്ക് ചിലപ്പോഴൊക്കെ മോചനം ലഭിച്ചിട്ടുണ്ട്. നല്ല ചില സ്ത്രീപക്ഷ ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസ് ചെയ്യപ്പെട്ടു. എന്നിരുന്നാലും അത് പൂര്‍ണതയിലെത്തി എന്ന് പറയാന്‍ കഴിയില്ല. സിനിമയില്‍ ഇപ്പോഴും പുരാഷിധിപത്യമാണ്.അതല്ല ഇന്നത്തെ ചര്‍ച്ചാ വിഷയം.
മലയാള സിനിമയിലെ മാനം വിറ്റ നടിമാര്‍ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുമ്പോഴോ, ഒരു ആവശ്യവും ഇല്ലാതെയോ നായികമാര്‍ മാനംവിറ്റ് ജീവിയ്ക്കുന്ന സ്ത്രീകഥാപാത്രങ്ങളായി സിനിമയില്‍ എത്തുന്നുണ്ട്.കിരീടത്തിലെ സില്‍ക് സ്മിത ഒഴിവാക്കാമായിരുന്ന കഥാപാത്രമായിരുന്നു. ട്രിവാന്‍ട്രം ലോഡ്ജിലെ തെസ്‌നി ഖാന്‍ അവതരിപ്പിച്ച കഥാപാത്രം വെറുതേ കോമഡിയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. എന്നാല്‍ ടമാര്‍ പഠാറിലെ സൃന്ദയും ചെങ്കോലിലെ ഉഷയും കഥാസന്ദര്‍ഭത്തിന്റെ ആവശ്യാര്‍ത്ഥമാണ് അഭിസാരികളാകുന്നത്.
നോക്കാം അത്തരം ചില കഥാപാത്രങ്ങള്‍ കാപാലിക എന്ന ചിത്രത്തിലാണ് നടി ഷീല ശരീരം വില്‍ക്കാന്‍ ഇറങ്ങുന്നത്. അവളുടെ രാവുകള്‍ എന്ന ചിത്രത്തില്‍ സീമ ശരീരം വിറ്റ് പ്രശസ്തി നേടി. തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തില്‍ പദ്മരാജന്‍ അവതരിപ്പിയ്ക്കുന്ന അഭിസാരികയാണ് സുമലത. മോഹന്‍ലാലും സുമലതയും തമ്മിലുള്ള ബന്ധപ്പെടല്‍ ചിത്രത്തിലെ ഹൈലൈറ്റായിരുന്നു. കാര്‍ണിവല്‍ എന്ന ചിത്രത്തില്‍ ശരീരം വില്‍ക്കാന്‍ നടക്കുന്ന പാര്‍വ്വതി അതിന്റെ മാനറിസങ്ങള്‍ പ്രേക്ഷകര്‍ക്ക് കാട്ടിക്കൊടുത്തു. ഉഷയെ അച്ഛനായ തിലകന്‍ തന്നെ വില്‍ ക്കാന്‍ കൊണ്ടു നടക്കുന്നത് ചെങ്കോല്‍ എന്ന ചിത്രത്തില്‍ കണ്ണുനനയിക്കുന്ന രഗങ്ങളാണ്.
വെട്ടം എന്ന ദിലീപ് ചിത്രത്തില്‍ ഗീത വിജയന്‍ വേശ്യാവൃത്തി നടത്തുന്നു. ആവനാഴി, അഭിമന്യു എന്നീ ചിത്രങ്ങളിലാണ് ഗീത ചുവന്ന തെരുവിലെ വേശ്യയായും രാത്രികാലങ്ങളില്‍ ഹോട്ടലുകല്‍ കയറി ഇറങ്ങി ശരീരം വില്‍ക്കുന്നവളായും അഭിനയിക്കുന്നത്.
സ്പടികം എന്ന ചിത്രത്തില്‍ സില്‍ക് സ്മിത മോഹന്‍ലാലിന്റെ കീപ്പായി അഭിനയിക്കുന്നു. എംടി വാസുദേവന്‍ നായരുടെ കഥയില്‍ വിരിഞ്ഞ സദയം എന്ന ചിത്രത്തില്‍ കെപിഎസി ലളിതയും മാധുവും വേശ്യാവൃത്തിയില്‍ എത്തുന്നത് മനോഹരമാക്കിയ ചിത്രമാണ്. സൂത്രധാരന്‍ എന്ന ചിത്രത്തില്‍ വേശ്യാലയത്തിന്റെ നടത്തിപ്പുകാരിയായാണ് ബിന്ദു പണിക്കര്‍ തിളങ്ങിയത്. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന ചിത്രത്തില്‍ ഉണ്ണി മേരി തിരഞ്ഞെടുക്കുന്നതും ശരീരം വില്‍ക്കുന്ന സ്ത്രീയുടെ കഥാപാത്രമാണ്. നരന്‍ എന്ന ചിത്രത്തില്‍ സോന നായര്‍ അവതരിപ്പിയ്ക്കുന്ന വേശ്യയ്ക്ക് കാവലിരിയ്ക്കുന്നത് മോഹന്‍ലാലാണ്. ഒരു പാതിരാ കൊലപാതകത്തിന്റെ കഥയില്‍ ശ്വേത മേനോന്‍ മമ്മൂട്ടിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി ജീവിയ്ക്കുന്ന സ്ത്രീയെയാണ് അവതരിപ്പിയ്ക്കുന്നത്.
വര്‍ണപ്പകിട്ട് എന്ന ചിത്രത്തില്‍ മീന കെട്ടുന്ന വേഷവും അഭിസാരികയുടേത് തന്നെ. നസ്‌റാണി എന്ന ചിത്രത്തില്‍ സീനത്ത് അവതരിപ്പിയ്ക്കുന്ന കഥാപാത്രം ചെയ്യുന്നതും മാനം വില്‍ക്കല്‍ തന്നെ. ഷട്ടര്‍ എന്ന ചിത്രത്തില്‍ സജിത മഠത്തില്‍ അഭിസാരികയായെത്തി കൈയ്യടി നേടി. ട്രിവാന്‍ട്രം ലോഡ്ജില്‍ തെസ്‌നി ഖാന്‍ എത്തുന്നത് ഹോട്ടലുകളിലും മറ്റും ശരീരം വില്‍ക്കുന്ന സ്ത്രീയായിട്ടാണ്. മായ മോഹിനി എന്ന ചിത്രത്തില്‍ ലക്ഷ്മി റായി എത്തുന്നത് ഹൈട്ടെക് വേശ്യയായിട്ടാണ്. ടമാര്‍ പഠാര്‍ എന്ന ചിത്രത്തിലാണ് സൃന്ദ അഷബ് വേശ്യാവൃത്തി ഉപജീവനമാക്കിയ സ്ത്രീയായി എത്തുന്നത്.
https://www.facebook.com/Malayalivartha