Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...


മുഖ്യമന്ത്രിയുടെ മകൾ വീണക്ക് നോട്ടീസ്, അയക്കുന്ന കാര്യത്തിൽ തീരുമാനമായതായി സൂചന...സി.എം. ആർ. എല്ലിന്റെ ഇ-മെയിൽ പാസ് വേഡ് ഉൾപ്പെടെ ഇ.ഡി.കരസ്ഥമാക്കികഴിഞ്ഞു...വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്...

ഗ്രേറ്റ് ഫാദറി'ന്റെ രംഗങ്ങള്‍ പുറത്തായതില്‍ മമ്മൂട്ടി ഫാന്‍സിന് ആശങ്ക

28 MARCH 2017 03:27 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ഗ്രേറ്റ് ഫാദര്‍ സിനിമയുടെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ് സെക്കന്റും നീളുന്ന ഭാഗമാണ് ഇന്റര്‍നെറ്റിലെത്തിയത്. മമ്മൂട്ടിയും സ്നേഹയും തമ്മിലെ രംഗമാണ് പുറത്തായത്. വികാരപരമായ ചിത്രത്തിലെ അതിനിര്‍ണ്ണായക ഭാഗമാണ് പുറത്തായത്. ഇത് വാട്‌സ് ആപ്പിലും ഫെയ്സ് ബുക്കിലും അതിവേഗം പ്രചരിക്കുകയാണ്. മറ്റെന്നാളാണ് സിനമിയുടെ റീലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയുടെ പ്രെമോഷന്റെ ഭാഗമായാണോ ഈ ഭാഗങ്ങള്‍ പുറത്തുവന്നതെന്ന സംശയവും ഉണ്ട്. സെന്‍സര്‍ ചെയ്യുന്നതിന് മുമ്പുള്ള ഭാഗങ്ങള്‍ പുറത്തുവരാന്‍ പാടില്ലെന്നതാണ് ചട്ടം.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇത് പുറത്തു പോയതെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് മനപ്പൂര്‍വ്വം പുറത്തുവിട്ടതാണോ എന്ന സംശയവും സജീവമാകുന്നത്. ഇതോടെ സിനിമയുടെ മറ്റ് ഭാഗങ്ങളും പുറത്തേക്ക് പോയോ എന്നും സംശയമുണ്ട്. അങ്ങനെ വന്നാല്‍ ഏറെ പ്രതീക്ഷകളുള്ള ചിത്രം തിയേറ്ററിലെത്തുമ്പോള്‍ തന്നെ വ്യാജ സിഡിയും മറ്റും ഇറങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ സംവിധായകനും നിര്‍മ്മാതാവുമൊന്നും ഇതിനെ കാര്യമായി കാണുന്നില്ലെന്നാണ് സൂചന.

പ്രേക്ഷകരും മമ്മുട്ടി ആരാധകരും ആകാംഷാ പൂര്‍വം കാത്തിരിക്കുന്ന സിനിമയാണ് മമ്മുട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. മമ്മുട്ടിയുടെ ലുക്കും ചിത്രത്തിന്റെ ടീസറുകളും ഇതിനകം ഹിറ്റായിക്കഴിഞ്ഞു. വ്യത്യസ്തമായ ശൈലിയിലാണ് മമ്മുട്ടി ചിത്രത്തെ നാഗതനായ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്നത്. ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് റിലീസിനും മുമ്പേ ലഭിക്കുന്നത്. ദ ഗ്രേറ്റ് ഫാദര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാലും പറഞ്ഞതോടെ ചിത്രത്തേക്കുറിച്ചുള്ള ആരാധക പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്.

ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നീട്ടി വളര്‍ത്തിയ താടിയുമായി ഗൗരവക്കാരനായ അധോലോക നായകനായി എത്തുന്ന ചിത്രം കുടുംബ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ്. സ്നേഹയാണ് ചിത്രത്തില്‍ മമ്മുട്ടിയുടെ നായിക. ബേബി അനിഘ മമ്മുട്ടിയുടെ മകളായും അഭിനയിക്കുന്നു.

ചിത്രത്തിന്റെ ചിത്രീകരണ ശൈലിയായാണ് മോഹന്‍ലാലിനെ ആകര്‍ഷിച്ചത്. മോഹന്‍ലാലിന്റെ കൈയടി നേടിയ ചിത്രം തിയറ്ററിലും പ്രേക്ഷകരുടെ കൈയടി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഹനീഫ് അദേനിയുടെ പ്രഥമ സംവിധാന സംരംഭമാണ് ദ ഗ്രേറ്റ് ഫാദര്‍. ചിത്രം തിയറ്ററിലെത്തുന്നതിന് മുമ്പേ ഹനീഫിന് ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്. ഗ്രേറ്റ് ഫാദറിന്റെ അവതരണം ഇഷ്ടമായ മോഹന്‍ലാല്‍ അഭിനന്ദിച്ചതാണ് കാരണം. മമ്മുട്ടിയെ നായകനാക്കി ആദ്യ ചിത്രമൊരുക്കിയ ഹനീഫ് അദേനിയുടെ രണ്ടാം ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ് ലഭിക്കുന്ന വിവരം.

ദ ഗ്രേറ്റ് ഫാദറില്‍ ആകൃഷ്ടനായ മോഹന്‍ലാല്‍ തന്നെയാണ് ഹനീഫ് അദേനിയെ വിളിച്ച് ഡേറ്റ് നല്‍കയതെന്നാണ് സൂചന. മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. മാര്‍ച്ച് 30 വ്യാഴാഴ്ച ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 150 തിയേറ്ററുകളിലാണ് ഗ്രേറ്റ് ഫാദര്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനും ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി 15 മണിക്കൂറുക്കൊണ്ട് നാലു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ യൂട്യൂബിലൂടെ കണ്ടത്. ഇരുപതിനായിരത്തിലേറെ ലൈക്കുകളും ചിത്രത്തിന് ലഭിച്ചിരുന്നു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതു  (3 minutes ago)

സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...  (6 minutes ago)

ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശ  (22 minutes ago)

മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...  (44 minutes ago)

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (52 minutes ago)

കർത്തയെ കുടഞ്ഞു ഇനി വീണ..  (2 hours ago)

വീഡിയോ വൈറൽ...  (2 hours ago)

ആലപ്പുഴയില്‍ ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇത്തവണയും പതിവ് തെറ്റിക്കാതെ.... ശക്തന്‍ തമ്പുരാനോടുള്ള നന്ദി സൂചകമായി പതിവ് തെറ്റിക്കാതെ തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ  (2 hours ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (3 hours ago)

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി കോയമ്പത്തൂർ സ്വദേശി മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്..  (3 hours ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (3 hours ago)

അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് .... മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്..ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുക  (3 hours ago)

കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (3 hours ago)

ബംഗളൂരു - കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം....  (3 hours ago)

Malayali Vartha Recommends