മമ്മൂട്ടിയുടെ കരിയറിലെ മികച്ച ഓപ്പണിംഗ് കസബയെ വെല്ലുമോ ഗ്രേറ്റ് ഫാദര്‍, ഡേവിഡും സംഘവും തിയേറ്ററില്‍
മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദി ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളിലേക്കെത്തി. റിലീസിനു മുന്‍പു തന്നെ വാനോളം പുകഴ്ത്തല്‍ നേടിയിരുന്നു ചിത്രം. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തത്. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റും ഏറെ ആവേശത്തോടെയാണ പ്രേക്ഷകര്‍ സ്വീകരിച്ചത്. കേരളത്തില്‍ 202 തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്.
പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള ചിത്രമാണ് ഗ്രേറ്റ് ഫാദറെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ പൃഥ്വിരാജ് അറിയിച്ചിരുന്നു. പ്രേക്ഷകരുടെ ആവേശവും പ്രതീക്ഷയും ബോക്സോഫീസിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടിയത് നിഥിന് രണ്‍ജി പണിക്കരുടെ കസബയിലൂടെയാണ്. നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം 2.48 കോടിയായിരുന്നു ചിത്രം ആദ്യ ദിനത്തില്‍ നേടിയത്.
ട്രെയിലറുകള്‍ നല്കിയ സൂചന അനുസരിച്ച് ഒരു ത്രില്ലര്‍ തന്നെയാണ് ചിത്രം. സസ്പെന്‍സോടെ തന്നെയാണ് ചിത്രത്തിന്റെ തുടക്കം. ചടുലവും സ്റ്റൈലിഷുമാണ് ഷോട്ടുകള്‍ ഓരോന്നും. മലയാളം ഇന്നുവരെ കാണാത്ത, ദുരൂഹതകള്‍ നിറഞ്ഞൊരു വില്ലന്‍. ഒരുപാട് പ്രത്യേകതകളുണ്ട് ഈ വില്ലനിലേയ്ക്കുള്ള യാത്രയാണ് ചിത്രത്തിന്റെ രണ്ടാം പകുതി...
https://www.facebook.com/Malayalivartha