ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി സേവാഗ്
57-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാള സിനിമയുടെ താര രാജാവിന് ആശംസകളറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. തന്റെ ട്വിറ്ററിലൂടെയാണ് സേവാഗ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളറിയിച്ചത്. മലയാള സിനിമയുടെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് എന്നായിരുന്നു സേവാഗിന്റെ പിറന്നാള്‍ സന്ദേശം.
അതേസമയം തങ്ങളുടെ പ്രിയതാരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. കേരളത്തിലുടനീളം പിറന്നാള്‍ ദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ഫാന്‍സുകാര്‍ ഒരുക്കിയിരിക്കുന്നത്. പിറന്നാള്‍ സ്പെഷ്യലായി മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ സ്ഫടികം, ദേവാസുരം, നരസിംഹം എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പുനഃപ്രദർശിപ്പിക്കും.
https://www.facebook.com/Malayalivartha