ധര്‍മജന്റെ പിറന്നാളിന് പിഷാരടിയുടെ കിടിലന്‍ സമ്മാനം; വൈറലായി വിഡിയോ...
മലയാളികളുടെ പ്രീയതാരങ്ങളാണ് രമേഷ് പിഷാരടിയും ധര്മ്മജന് ബോള്‍ഗാട്ടിയും. പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരിക്കാന്‍ പല വിഭവങ്ങളും ഒരുക്കിയാണ് ഈവര് സ്ക്രീനില്‍ ഒരുമിക്കാറുള്ളത്. സ്ക്രീനില്‍ ഉറ്റ ചങ്ങാതിമാരായ ഇരുവരും ജീവിതത്തിലും അപൂര്‍വ സൗഹൃദത്തിന്റെ ഉടമകളാണ്.
അതിനിടെ തന്റെ പ്രിയ സുഹൃത്തിന്റെ പിറന്നാളിന് പിഷാരടി സമ്മാനമായി നല്‍കിയത് ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന ഒരുപിടി ഓര്‍മകള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോ. 15 വര്‍ഷത്തോളമായി തുടരുന്ന തങ്ങളുടെ സൗഹൃദത്തിന്റെ ഓര്‍മകള്‍ 1.45 മിനിട്ട് നീളുന്ന വീഡിയോ ആയിട്ടാണ് പിഷാരിയുടെ സമ്മാനം.
എന്നേക്കാള്‍ എത്രയോ വയസ് മൂത്തതാണ് ധര്മജന് എന്നാലും ഒരിക്കല്‍ പോലും 'ചേട്ടാ 'എന്ന് വിളിക്കുവാന്‍ ആവശ്യപ്പെട്ടിട്ടില്ല. അതാണ് സൗഹൃദം. പിറന്നാള്‍ ആശംസകള്‍' എന്ന സന്ദേശത്തോടെയാണ് വീഡിയോ പിഷാരടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha