ദുല്‍ക്കറിനു വീണ്ടും അപരനോ ?
ഒരാളെ പോലെ ഒന്‍പത് പേര് ഉണ്ടാകുമെന്ന ചൊല്ല് പലപ്പോഴും ശരിയാകാറുണ്ട് . അതിപ്പോള്‍ പ്രശസ്തരായാലും ശരി സാധാരണക്കാരായാലും ശരി. അപരന്മാര് മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും പൊല്ലാപ്പുകളും വേറെ. നമ്മുടെ ജീവിതത്തിലോ സുഹൃത്തുക്കള്‍ക്കിടയിലോ സാമ്യമുളളവരെ കണ്ടെന്നുംവരാം.
മുമ്പ് ഖത്തറില്‍ നിന്നും ദുല്‍ക്കറിന്റെ മുഖത്തോട് സാമ്യമുള്ളയാളെ സോഷ്യല്‍മീഡിയയിലൂടെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ കുഞ്ഞിക്കാക്ക് വീണ്ടുമൊരു അപരന്. അന്‍ഷാദ് എന്ന മലപ്പുറം കാരനാണ് അപരന്. കൂളിങ് ഗ്ലാസ് വച്ചാല്‍ അന്‍ഷാദ് തനി ദുല്‍ക്കര്‍ തന്നെ. അന്‍ഷാദ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തംരഗമായി കഴിഞ്ഞു. കൂട്ടുകാര്‍ക്കിടയിലും അന്‍ഷാദ് സെലിബ്രിറ്റിയായി മാറി.
നേരത്തെ മലപ്പുറത്തുള്ള സൂരജ് എന്ന പൃഥ്വിരാജ് ആരാധകന് പൃഥ്വിയുടെ അപരനായി സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha