മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാല്‍
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. വെളിപാടിന്റെ പുസ്തകം എന്നുപേരിട്ടിരിക്കുന്ന സിനിമയില്‍ കൊളേജ് പ്രിന്‍സിപ്പല്‍ ആയാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവന്നു.
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷക ഹൃദയം കവര്‍ന്ന നടി രേഷ്മ രാജനാണ് മോഹന്‍ലാലിന്റെ നായിക. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലാണ് ചിത്രീകരണം.
ബെന്നി പി നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. സലീംകുമാര്‍ ,അനുപ് മേനോന്, പ്രിയങ്ക എന്നിവരാണ് മറ്റുതാരങ്ങള്‍. നീനയ്ക്ക് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
https://www.facebook.com/Malayalivartha