പ്രേക്ഷകരെ പുളകം കൊള്ളിച്ച ടിവി സീരിയല്‍ 'ഇസ് പ്യാര് കോ ക്യാ നാം ദൂണ്‍' തിരിച്ചുവരുന്നു
മലയാളി പ്രേക്ഷകരെ പുളകം കൊള്ളിച്ച ടിവി സീരിയല്‍ 'ഇസ് പ്യാര് കോ ക്യാ നാം ദൂണ്‍' തിരിച്ചുവരുന്ന വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ അര്‍ണവ് സിംഗ് റൈസാദയായി തകര്‍ത്തഭിനയിച്ച ബരുണ്‍ സോബ്തി പുതിയ ലുക്കില്‍ വരുന്ന വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ 23 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 'റബ്ബാവേ' എന്ന ഗാനം തന്നെയാണ് പുതിയ വീഡിയോയുടെ പശ്ചാത്തലത്തിലും ഉള്ളത്.
'മൗനം സമ്മതം' എന്ന പേരില്‍ മലയാളത്തിലും സീരിയല്‍ സംപ്രേക്ഷണം ചെയ്തതും ഹിറ്റായിരുന്നു. ഉടന്‍ തന്നെ സ്റ്റാര്‍ പ്ലസില്‍ സീരിയല്‍ സംപ്രക്ഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സീരിയല്‍ എന്ന് തുടങ്ങുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. ഖുഷി ആയി അഭിനയിച്ച സനായ ഇറാനിക്ക് പകരം ശിവാനി തോമറാണ് സ്ക്രീനില്‍ എത്തുന്നത്.
https://www.facebook.com/Malayalivartha