സര്‍ക്കാറിന്റെ നല്ല കാര്യങ്ങള്‍ കാണാതെ പോകരുതെന്ന് മമ്മൂട്ടി
പിണറായി വിജയന് സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കാണാതെ പോകരുതെന്ന് നടന് മമ്മൂട്ടി. സി.പി.എമ്മിന്റെ ഔദ്യോഗിക ചാനലായ കൈരളിയുടെ ചെയര്മാന് കൂടിയായ മമ്മൂട്ടിക്ക് എന്നും രാഷ്ട്രീയത്തില്‍ വ്യക്തമായ നിലപാടുകളുണ്ട്. പക്ഷേ അത് പരസ്യമായി പ്രകടിപ്പിക്കാന്‍ മെനക്കെടാറില്ലെന്ന് മാത്രം. എങ്കിലും സര്‍ക്കാരിന്റെ പ്രതിച്ഛായെക്കുറിച്ച് അടുത്ത സുഹൃക്കുക്കള്‍ അന്വേഷിച്ചപ്പോള്‍ മാദ്ധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ച് അദ്ദേഹത്തിന് വലിയ അഭിപ്രായമില്ലെന്ന് പറഞ്ഞു. വിമര്‍ശനങ്ങള്‍ വേണ്ടുവോളമുണ്ടാകാറുണ്ട്. പക്ഷേ സര്‍ക്കാര്‍ ചെയ്യുന്ന ജനോപകാര പ്രവര്‍ത്തനങ്ങളെ കാണാതിരിക്കുന്ന രീതിയിലാകുന്നു.
ഇത്തരം പ്രവണതകള്‍ സര്‍ക്കാരിനും പൊതുവേ സമൂഹത്തിനും നല്ലതാണോ എന്നു സംശയവുമുണ്ടെന്നും താരം പറഞ്ഞു. പൊതുസമൂഹത്തെക്കുറിച്ച് വ്യക്തമായ ധാരണകളുള്ള ആളാണ് മമ്മൂട്ടി. അതിനുവേണ്ടി കൃത്യമായി അപ്ഡേറ്റ് ചെയ്യുന്ന വ്യക്തിയുമാണ്. വായനയെക്കാള്‍ ഇലക്ട്രോണിക് മാദ്ധ്യമങ്ങളെയാണ് പലപ്പോഴും ആശ്രയിക്കാറ് പതിവ്. അടച്ചിട്ട ചലച്ചിത്ര സാമ്രാജ്യത്തിലെ സുല്‍ത്താനായി വാഴാനല്ല അദ്ദേഹം ആഗ്രഹിക്കുന്നത്. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ വിമര്‍ശനം മാത്രമല്ല മാധ്യമപ്രവര്‍ത്തനം എന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha