Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയല്‍ വിജയം; ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രം


കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത


സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്


അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം...


ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ റോക്കറ്റാക്രമണം:- ദക്ഷിണ ലബനാനില്‍ നിന്ന് ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി ഹിസ്ബുല്ല...

വാവ സുരേഷിനെ വെല്ലാന്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി സീരിയല്‍ നടന്‍!!

22 JUNE 2017 01:01 PM IST
മലയാളി വാര്‍ത്ത

വാവ സുരേഷിനെ വെല്ലാന്‍ ഈ സീരിയല്‍ നടന്‍ . അഭിനയം കഴിഞ്ഞാല്‍ സായ് ഇഷ്ടപ്പെടുന്നത് സമയം ചെലവഴിക്കുന്നത് പാമ്പുകള്‍ക്ക് വേണ്ടിയാണ്. പാമ്പുകളെ സഹായിക്കലും രക്ഷിക്കലുമാണ് സായ്കിരണിന് ഏറ്റവും സന്തോഷമുള്ള കാര്യം. പാമ്പ് പിടിത്തത്തിലേക്ക് തിരിയാനുള്ള കാരണവും രസകരമായ അനുഭവങ്ങളും സായ് പങ്കുവെക്കുന്നു.

മൃഗങ്ങളോടും പക്ഷികളോടും എനിക്ക് ചെറുപ്പത്തിലേ സ്നേഹമുണ്ടായിരുന്നു. മാത്രല്ല ഞാനൊരു ശിവഭക്തനുമാണ്. ഒരിക്കല്‍ സ്‌കൂളില്‍ നിന്നും വരുന്ന വഴി ഒരു പാമ്പിനെ തല്ലിക്കൊല്ലാന്‍ ഏഴെട്ടാളുകള്‍ അതിന് ചുറ്റും വടികളുമായി നില്‍ക്കുന്നു. 'കൊല്ലരുതേ' എന്ന് നിലവിളിച്ചു പറഞ്ഞ് ഞാന്‍ ഓടി അതിനടുത്തേക്ക് ചെന്നു. ഞാന്‍ പാമ്പിനടുത്തേക്ക് ചെന്നപ്പോള്‍ അതെനിക്ക് നേരെ ചീറ്റി. ഞാന്‍ ധൈര്യം സംഭരിച്ച് പിന്നെയും ചെന്നെങ്കിലും മുതിര്‍ന്നവര്‍ എന്നെ ബലമായി പിടിച്ചു മാറ്റി. 



എന്നിട്ട് അതിനെ തല്ലിക്കൊന്നു. അതൊരു വിഷമമായി മനസ്സില്‍ കിടന്നു. കോളജ് കാലമായപ്പോള്‍ ഹൈദരാബാദിലെ 'ഫ്രണ്ട്സ് ഓഫ് സ്നേക്ക് സൊസൈറ്റി'യില്‍ ചെന്ന് അംഗത്വം എടുത്തു. സ്നേക് റെസ്‌ക്യൂ പഠിക്കണം എന്ന് പറഞ്ഞു. രണ്ടു വര്‍ഷം കൊണ്ട് പലതരം പാമ്പുകളെക്കുറിച്ചും അവയെ രക്ഷിക്കേണ്ട രീതിയും പഠിച്ചു. ആദ്യമായി ഒരു പെരുമ്പാമ്പിനെയാണ് രക്ഷിക്കാന്‍ പോയത്.

അന്ന് കൈക്ക് പാമ്പിന്റെ കടി കിട്ടി. കൈയില്‍ നിന്നു രക്തം ഒഴുകി. പക്ഷേ, ഞാന്‍ പേടിച്ചില്ല. കാരണം, അതിന് വിഷമില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ഏതെങ്കിലും വിഷമാവസ്ഥയില്‍ കുടുങ്ങിയ പാമ്പുകളെയാണ് നമ്മള്‍ രക്ഷിക്കാന്‍ പോകുന്നത്. നമ്മള്‍ സഹായിക്കാനാണ് ചെല്ലുന്നത് പാമ്പുകള്‍ക്ക് അറിയില്ലല്ലോ. പാമ്പിന്റെ ജീവനും നമ്മുടെ ജീവനും രക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക് തന്നെയാണ്.

പാമ്പിനെ പേടിച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സായ് പറയുന്നു. ഒരിക്കല്‍ എന്റെ വീട്ടിലെ മരപ്പണിക്കാരന്റെ വീട്ടില്‍ പാമ്പിനെ കണ്ടു. രാത്രി ഏഴ് മണിയായിക്കാണും. അയാള്‍ വിളിച്ച പ്രകാരം ചെന്നു. മുള കൊണ്ടുള്ള വീടാണ് അയാളുടേത്. മുളയില്‍ മൂന്നുനാല് ചുറ്റായി വളഞ്ഞ് ഒരു മൂര്‍ഖന്‍. അവസാനത്തെ വളയം അഴിച്ചതോടെ പാമ്പ് താഴെ വീണു. കൃത്യസമയത്ത് കറന്റ് പോയി. 'ടോര്‍ച്ച് കൊണ്ടുവാ' എന്ന് ഞാന്‍. 'ടോര്‍ച്ച് ഇല്ലെന്ന്' അയാള്‍.



'ഒരു മെഴുകുതിരി എങ്കിലും..' അന്ന് സത്യത്തില്‍ ഞാന്‍ പേടിച്ച് വിറച്ചാണ് അത് പറഞ്ഞത്. ഒടുവില്‍ മെഴുകുതിരി വെട്ടത്തില്‍ അന്ന് ഒരു വിധത്തില്‍ അതിനെ പിടിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെടുത്തുന്ന പാമ്പുകളെ ഫ്രണ്ട്സ് ഓഫ് സ്നേക്ക്സിന്റെ കീഴിലുള്ള ടെറേറിയത്തിലാണ് സൂക്ഷിക്കുന്നത്. മണല്‍ നിറച്ച അക്വേറിയം പോലുള്ള സംവിധാനമാണ് ടെറേറിയം. രണ്ട് മൂന്നു മാസം കൂടുമ്പോള്‍ ഇവയെ കാട്ടില്‍ കൊണ്ടു വിടും. വലിയ ഗണ്ണി ബാഗുകളില്‍ പാമ്പുകളെ നിറച്ച് കാട്ടില്‍ കൊണ്ടു പോയി തുറന്ന് വിടുകയാണ് ചെയ്യുന്നത്.

ഒരിക്കല്‍ 120 പാമ്പുകളുള്ള ബാഗുകളുമായി ഞാന്‍ എന്റെ കാറില്‍ കാട്ടിലേക്ക് പോയി. ഓരോരോ ബാഗുകള്‍ തുറന്ന് പാമ്പുകളെ വിട്ടു. അവസാനം എടുത്ത ബാഗില്‍ പതിനാറ് മൂര്‍ഖന്മാരെയാണ് നിറച്ചിരുന്നത്. ആ ബാഗും എടുത്ത് കാട്ടിലേക്ക് നടക്കുന്ന വഴി. ബാഗിന്റെ അടിഭാഗം പൊട്ടി മുഴുവന്‍ പാമ്പുകളും എന്റെ കാലിലേക്ക് വീണു. അതില്‍ ഒരെണ്ണം കടിച്ചാല്‍ ആശുപത്രിയില്‍ എത്താനുള്ള നേരം പോലും കിട്ടില്ല. വേറെ വഴിയൊന്നുമില്ല മുന്നില്‍. ഞാന്‍ ശിവഭഗവാനോട് പ്രാര്‍ഥിച്ചു. തീരെ നിസ്സഹായത വരുമ്പോള്‍ തോന്നുന്ന തരം നര്‍മം ആയിരുന്നു അപ്പോള്‍ മനസ്സില്‍.



ഞാന്‍ മൗനമായി ഭഗവാനോട് ചോദിച്ചു. 'ഹലോ സാറേ, ഞാനിനിയും നിന്റെ പാമ്പുകളെ രക്ഷിക്കേണ്ടതില്ല എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്.' ഭയത്തില്‍ നിന്നു പിറന്ന എന്റെ തമാശയും പ്രാര്‍ഥനയും ശിവ ഭഗവാന്‍ കേട്ടുവെന്ന് തോന്നുന്നു. പാമ്പുകള്‍ ഓരോന്നായി തലപൊക്കി എന്നെ കടിക്കാതെ കാട്ടിലേക്ക് ഇഴഞ്ഞ് പോയി. അത്രയും നേരം യാതൊരു ചലനങ്ങളുമില്ലാതെ ഭയമുറഞ്ഞ പ്രതിമ പോലെ ഞാന്‍ നിന്നു. അന്ന് ഭയന്നതു പോലെ ജീവിതത്തിലൊരിക്കലും ഞാന്‍ പേടിച്ചിട്ടില്ല. ഒരിക്കല്‍ കാറില്‍ പാമ്പ് കയറി ഒന്ന് സഹായിക്കാമോ എന്ന് ചോദിച്ച് ഒരു കോള്‍ വന്നു.

ആരാണെന്ന് ചോദിച്ചപ്പോള്‍ 'അക്കിനേനി നാഗാര്‍ജുന' ആണെന്ന് പറഞ്ഞു. തമാശ പറയാതെ ആളാരാണെന്ന് പറയൂ എന്ന് ഞാന്‍. ഇത് ഞാന്‍ തന്നെ, അക്കിനേനി നാഗാര്‍ജുന എന്ന് അദ്ദേഹം. അദ്ദേഹം എന്നെ വിളിക്കുമെന്ന് ഞാന്‍ കരുതിയിട്ടേയില്ലായിരുന്നു. പിന്നെ, നേരേ, നാഗാര്‍ജുനയുടെ വീട്ടിലെത്തി പാമ്പിനെ കാറില്‍ നിന്നു പുറത്തെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (39 minutes ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (1 hour ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (1 hour ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (1 hour ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (2 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (2 hours ago)

താമരശ്ശേരി ചുരത്തിലുണ്ടായ വാഹന അപകടത്തില്‍ ഒരു മരണം....  (3 hours ago)

തായ്‌വാനെ വലച്ച് പന്ത്രണ്ടോളം ഭൂകമ്പങ്ങള്‍.... 6.3 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത് നാളെ കലാശക്കൊട്ട്. ഇന്ന് സ്ഥാനാര്‍ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും.. കേരളം വിധിയെഴുതുന്നത് വെള്ളിയാഴ്ച  (3 hours ago)

മായം മറിമായം... കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം എന്‍ഡിഎയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റെ പ്രതികരണം കാത്ത് മലയാളികള്‍; പ്രചാരണത്തിന്  (3 hours ago)

കേസൊന്നും വേണ്ടെന്നു ജഡ്ജിയും... കൊച്ചിയില്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിപ്പിച്ചു; സീതാമഡിയുടെ സ്വന്തം കായംകുളം കൊച്ചുണ്ണിയായി മുഹമ്മദ് ഇര്‍ഫാന്‍; ഇര്‍ഫാനു പ്രോത  (4 hours ago)

പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥ  (4 hours ago)

മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു...  (4 hours ago)

കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.... അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു...  (4 hours ago)

Malayali Vartha Recommends