പലരും ചോദിക്കാറുണ്ട് സിനിമാഭിനയം മാത്രം മതിയോ ഉംറയ്ക്കും ഹജ്ജിനും പോകുന്നില്ലേ' എന്ന്- റഹ്മാന്
''ദീര്‍ഘനാളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം ഈ വര്‍ഷമാണ് സാധിച്ചത്, ഉംറയ്ക്ക് പോയിവന്നു. 'കുറേ വര്‍ഷങ്ങളായി പലരും ചോദിക്കാറുണ്ട്, 'സിനിമാഭിനയം മാത്രം മതിയോ ഉംറയ്ക്കും ഹജ്ജിനും പോകുന്നില്ലേ' എന്ന്. പോകണമെങ്കില്‍ നമുക്ക് പടച്ചോന്റെ വിളി വരണം.
18 ഉം 20 വയസ്സുള്ള ഒരുപാടു പേര് ഫാഷന്‍ പോലെ ഉംറയും ഹജ്ജും ചെയ്യുന്നുണ്ട്. പറയുമ്പോള്‍ വിവാദമായേക്കാം, പ്രായം കൂടുമ്പോഴാണ് പക്വതയുണ്ടാകുന്നത്. ആത്മീയ യാത്ര ചെയ്തുകഴിഞ്ഞാല്‍ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരും, വരണം. ചെറുപ്രായത്തില്‍ ഹജ്ജിനു പോയി വന്നശേഷം പ്രായത്തിന്റെ തിളപ്പില്‍ ജീവിക്കുന്നവരെ കുറ്റം പറയാനാകില്ല.
അവര്‍ക്ക് വേണ്ട പക്വത വന്നിട്ടില്ലാത്തതാണ് കാരണം. ഒരു പ്രായമാകാതെ ഉംറയ്ക്കും ഹജ്ജിനും പോകരുതെന്ന് മനസ്സില്‍ കരുതിയത് അതുകൊണ്ടാണ്. പത്തുവര്‍ഷം മുമ്പേ മനസ്സില്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ ഈ വര്‍ഷമാണ് നടന്നത്. പടച്ചോന് വിളിച്ചു, ഞാന്‍ ചെന്നു.
രണ്ടു വെള്ളിയാഴ്ചകള്‍ കൂടി വരുന്ന എട്ടു ദിവസത്തെ യാത്രയായിരുന്നു അത്. ഇടയ്ക്ക് രണ്ടു ദിവസം പനി പിടിച്ചുവെങ്കിലും കര്‍മങ്ങള്‍ വലിയ ബുദ്ധിമുട്ടില്ലാതെ പൂര്‍ത്തിയാക്കി. മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ഥിച്ചു, പിന്നീട് മക്കയില്‍ പോയി. എനിക്ക് തുണയ്ക്ക് വന്നത് മെഹ്റുവിന്റെ അനിയനാണ്. ഹജ്ജ് ചെയ്യണമെന്നു ആഗ്രഹമുണ്ട്, അതും നടക്കും.' റഹ്മാന് പറയുന്നു.
https://www.facebook.com/Malayalivartha