വുമണ്‍ ഇന്‍ കളക്ടീവ് സിനിമ പുതിയ താരസംഘടനയല്ല; ഉത്തരവുമായി മഞ്ജുവാര്യര്‍
വുമണ്‍ ഇന്‍ കളക്ടീവ് സിനിമ പുതിയ താരസംഘടനയല്ലെന്ന് മഞ്ജുവാര്യര്‍. പലരും ആ രീതിയില്‍ സംഘടനയെ കാണുന്നത് കൊണ്ടാണ് ഇങ്ങിനെയൊരു വിശദീകരണം നല്‍കുന്നതെന്നും താരം വ്യക്തമാക്കി. സിനിമയുടെ എല്ലാ മേഖലയിലും ജോലിചെയ്യുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണ് ഈ സംഘടന തുടങ്ങിയത്.
മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്നും താരം പറഞ്ഞു. കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം മുന്നോട്ട് വച്ചതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
സിനിമയിലെ മറ്റ് സംഘടനകള്‍ക്ക് എതിരായി രൂപീകരിച്ചതല്ല വുമണ്‍ ഇന്‍ കളക്ടീവ് സിനിമ എന്നും മഞ്ജുവാര്യര്‍ പറഞ്ഞു. അത്തരത്തിലുള്ള അജണ്ടകള്‍ ഇല്ല. ട്രേഡ് യൂണിയന് സ്വഭാവവും തങ്ങളുടെ സംഘടനയ്ക്കില്ലെന്നും താരം പറഞ്ഞു.
മറ്റ് സിനിമാ സംഘടനകളില്‍ അംഗമായവര്‍ക്കും മെമ്പര്‍ഷിപ്പ് നല്‍കും. സ്ത്രീകള്‍ എന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കാനും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയുമാണ് സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള കമ്മീഷനില്‍ നടി ശാരദയെ ഉള്‍പ്പെടെ അംഗങ്ങളായത് വിലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha