കുടുംബ പ്രേക്ഷകരുടെ പ്രിയ താരം സോനു സതീഷ് വിവാഹിതയാകുന്നു
സ്ത്രീധനം സീരിയലിൽ നെഗറ്റീവ് കഥാപാത്രമായ വേണിയെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടിയ നടിയായിരുന്നു സോനു സതീഷ്. പ്രേക്ഷകരെ വേണി എന്ന വളരെ സങ്കീർണമായ കഥാപാത്രം കൊണ്ട് കൈയിലെടുക്കാൻ താരത്തിന് കഴിഞ്ഞു.
വളരെ ക്രൂരയും, കുശുമ്പിയും ആർത്തിക്കാരിയും പിന്നീട് എല്ലാം നഷ്ടപ്പെട്ട് പാവമായി തീരുന്ന ഈ കഥാപാത്രം ഇപ്പോഴും ആരാധകരുടെ മനസ്സിലുണ്ട്. പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഭാര്യ സീരിയലിലെ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതും സോനുവാണ്. ഒടുവിൽ ഈ സീരിയലിൽ നിന്നും വിവാഹ തിരക്കുകൾക്കിടയിൽ താരം ഇടവേള എടുക്കുകയായിരുന്നു.
കുടുംബ പ്രേക്ഷകരുടെ ഈ സീരിയൽ താരം വിവാഹിതയാവുകയാണ്. അജയ് ആണ് വരൻ. മനോഹരമായ പ്രീ വെഡ്ഡിങ് ഷൂട്ട് വിഡിയോയും യൂട്യൂബിലൂടെ പുറത്തിറക്കി. വെളളാണി സായ്കൃപയിൽ മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ കെ. സതീഷ് കുമാറിന്റെയും ഡോക്ടർ ശ്രീകലയുടെയും മകളാണ് സോനു. ഒരു അനുജനുണ്ട്.
വിഡിയോ കാണാം;
https://www.facebook.com/Malayalivartha