കാവ്യാമാധവനെ പോലീസ് ചോദ്യം ചെയ്തു; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവെന്നു സൂചന
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ നടന് ദിലീപിന്റെ രണ്ടാം ഭാര്യയായ കാവ്യയെ ദിലീപിന്റെ ആലുവ വസതിയിലെത്തിയാണ് ചോദ്യം ചെയ്തത്.കേസില്‍ നിര്‍ണായക വഴിത്തിരിവാണ് കാവ്യയെ ചോദ്യം ചെയ്തതിലൂടെയുണ്ടായിരിക്കുന്നതെന്നാണ് സൂചന. നേരത്തെയും കാവ്യയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ച് മണിവരെ നീണ്ടുനിന്നു. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ചോദ്യം ചെയ്യലിനോട് താരം പൂര്‍ണമായും സഹകരിച്ചെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് റിമാന്‍ഡ് നീട്ടിയത്. അങ്കമാലി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.
https://www.facebook.com/Malayalivartha