റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു; ഗായികയെ ചോദ്യം ചെയ്തത് അതീവ രഹസ്യമായി, സാമ്പത്തിക ഇടപാട് കഥകള്‍ കേട്ട് ഞെട്ടി അന്വേഷണ സംഘം
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗായികയും നടിയുമായ റിമി ടോമിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ റിമി ടോമി നല്കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് റിമി ടോമിക്ക് സാധിച്ചിട്ടില്ല. നടിയെ ആക്രമിച്ചതിൽ തനിക്ക് പങ്കില്ലെന്നും, മെമ്മറി കാർഡ് വാങ്ങിയത് താനല്ലെന്നും റിമി ടോമി അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന.
കൂടാതെ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം റിമി ടോമി വിളിച്ച ഫോണ്‍ കോളുകളെക്കുറിച്ചും അന്വേഷണസംഘം ആരാഞ്ഞു. റിമി ടോമിക്ക് ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് റിമി ടോമിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
കേസുമായി ബന്ധപ്പെട്ട് പുതിയ ചില വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. റിമി ടോമിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്ന സൂചനയും അന്വേഷണസംഘം നല്കുന്നു. അമേരിക്കൻ ഷോയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം.
https://www.facebook.com/Malayalivartha