Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല

തൊണ്ടിമുതലിലെ നായികയ്ക്ക് അച്ഛന്‍ അയച്ച കത്ത് ഫേസ്ബുക്കില്‍ ഹിറ്റ്; മറുപടിയുമായി അച്ഛന് ശ്രീജയുടെ മറുപടി

27 JULY 2017 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..

ബിഗ് ബോസ് മലയാളം സീസണ്‍ 6... വിഷു ദിനത്തില്‍ ലാലേട്ടന്‍ ബിഗ് ബോസ് ഹൗസില്‍

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു!!!

എന്റെ കഥയിലെ നായകന്‍ നജീബ് ആണ്...ആടുജീവിതത്തിലെ നായകനെ കുറിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍ പറയുന്നത്

ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ഡ്രസ്സ് കോഡ് ഉപയോഗിച്ച് ബിഗ് ബോസ് ഹൗസിനുള്ളിലെ മോണിംഗ് ആക്ടിവിറ്റീസ് ചെയ്യണം എന്നാണ് ഇവന്‍ പറയുന്നത്; എല്ലാവരും ഇവനെപ്പോലെ കൂടിയ ഷൂവും ഇന്‍സര്‍ട്ട് ചെയ്ത ഡ്രസ്സും ഇടണമെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ? റോക്കിക്കെതിരെ ആഞ്ഞടിച്ച് പ്രേക്ഷകർ

നീണ്ട ഇടവേളയുടെ വിടവ് നികത്തികൊണ്ടാണ് വെട്ടുകിളി പ്രകാശ് വീണ്ടും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തിരിച്ചെടുത്തിയത്. നായിക കഥാപാത്രം ശ്രീജയുടെ അച്ഛന്റെ വേഷത്തിലാണ് വെട്ടുകിളി പ്രകാശ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ദിലീഷ് പോത്തന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ വളരെ മികച്ച പ്രകടനം ആണ് വെട്ടുകിളി പ്രകാശ് എന്ന നടന്‍ കാഴ്ചവെച്ചത്. മകള്‍ക്ക് അച്ഛന്‍ അയക്കുന്ന കത്ത് എന്ന നിലയില്‍ വെട്ടുകിളി പ്രകാശ് ഫേസ്!ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പോസ്റ്റ് വായിക്കാം;

പ്രിയ മകള്‍ ശ്രീജേ,

മോള്‍ക്ക് അച്ഛനോട് വെറുപ്പുണ്ടാകുമെന്നറിയാം. അച്ഛന്‍ ക്രൂരനോ ദുഷ്ടനോ അല്ല. മോള്‍ടെ, പ്രണയസാഫല്യത്തില്‍ അച്ഛന് സന്തോഷമുണ്ട്. പ്രണയത്തെ അച്ഛന്‍ ബഹുമാനിക്കുന്നു, വിലമതിക്കുന്നു.

പിന്നെ എന്തിനായിരുന്നു ദേഷ്യപ്പെടുകയും, അടിക്കുകയും, ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തതെന്നാല്‍, അത് മോള്‍ക്ക് താനെ മനസ്സിലായിക്കൊള്ളും…. എന്റെ മോള്‍ക്ക് കുഞ്ഞുങ്ങളുണ്ടായി വളര്‍ന്ന് അവരെ കെട്ടിച്ചയക്കാന്‍ പ്രായമാകുമ്പോള്‍ !

ശ്രീജക്കുട്ടി, അച്ഛന് മോള് എന്നും കൊച്ചാണ്. അത്താഴ സമയത്ത് അമ്മയോട് നീ എന്നും കലഹിക്കാറുള്ള അടുക്കള ഇപ്പോള്‍ ശബ്ദ ശൂന്യമാണ്… സാരമില്ല, പുകയില കൃഷിയിടത്തില്‍ വെള്ളം കിട്ടിയല്ലൊ. ഇനി എനിക്കു സമാധാനമായി. അതിനാല്‍ മോള്‍ക്ക് വിവാഹ സമ്മാനമായിട്ട്, അമ്മ അറിയാതെ,അച്ഛന്‍ പ്രണയമൊഴികളുടെ ഒരു 'ഹൃദയാഭരണം ' കൊടുത്തയ്ക്കുന്നു – നിന്റെ ചേച്ചി വശം.ഗര്‍ഭിണിയായതിന്റെ ക്ഷീണമുണ്ടെങ്കിലും അവള്‍ നിനക്കത് എത്തിച്ചു തരും; നിനക്കും അവളെ വലിയ ഇഷ്ടമാണല്ലോ.

വാശിയും ദേഷ്യവും ചെറുപ്പംമുതലെ കൂടുതലുള്ളതുകൊണ്ട് ചിലപ്പോള്‍ നീ അച്ഛന്റെ സ്‌നേഹോപകാരം കീറിക്കളയുകയോ വലിച്ചെറിയുകയോ ചെയ്‌തേക്കാം.പക്ഷേ ഇഷ്ടമായാല്‍ സൗകര്യം പോലെ നീയത് മരുമകനെയും കാണിക്കണം. അവന് വിഷമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

പിന്നെ കാസര്‍കോഡ് നഗരമേഖലയില്‍ ഒരു കള്ളന്‍ തോള്‍ ബാഗുമായി കറങ്ങി നടക്കുന്നുണ്ട്.
'പുതിയ ജീവിതവും പുതിയ മുഖവും അന്വേഷിച്ച്…' ഇന്‍ലെന്റ് ലെറ്റര്‍ എഴുതിപ്പിച്ചയക്കാനും എഴുതപ്പെട്ടവ മോഷ്ടിക്കാനും അവന്‍ മിടുക്കനാണ്. അതിനാല്‍ അച്ഛന്‍ മോള്‍ക്ക് തന്നയക്കുന്ന ഈ സമ്മാനം അവന്‍ മോഷ്ടിച്ചെടുക്കാന്‍ ഇടവരരുത്….

എന്തായാലും ഇങ്ങനെയൊക്കെയുള്ള ജീവിതാനുഭവങ്ങള്‍ നല്‍കിയ 'പോത്ത പുഷ്‌കര സജീവാദി രാജീവ' ഗണങ്ങളുടെ അനുഗ്രഹം,എന്നും മോള്‍ക്കുണ്ടാകുമാറാകട്ടെ..
സ്‌നേഹത്തോടെ അച്ഛന്‍.
ശ്രീകണ്ഠന്‍.

മകള്‍ ശ്രീജകുട്ടിയ്ക്ക് അച്ഛന്‍ എഴുതുന്ന കത്ത് ആണിത് എന്നു തുടങ്ങുന്ന ഈ പോസ്റ്റിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ അച്ഛന്റെ കത്തിന് മകള്‍ ശ്രീജ( നിമിഷ സജയന്‍) എഴുതുന്ന മറുപടിയും വൈറലാകുകയാണ് 

പ്രിയപ്പെട്ട അച്ഛന്,

അച്ഛന്‍ ചേച്ചിയുടെ പക്കല്‍ കൊടുത്ത് അയച്ച സ്‌നേഹസമ്മാനം 'പ്രണയമൊഴികള്‍' ലഭിച്ചു. അച്ഛന്‍ എന്നെ ഓര്‍ത്തല്ലോ? ഒരുപാട് സന്തോഷമായി. ചേച്ചിയെ ഇങ്ങനെയെങ്കിലും കാണാന്‍ സാധിച്ചതിലുമുള്ള സന്തോഷം അറിയിച്ചു കൊള്ളുന്നു. 

ഞാന്‍ പ്രസാദേട്ടനെ പ്രണയമൊഴികള്‍ വായിച്ചു കേള്‍പ്പിച്ചു. ഞങ്ങള്‍ക്ക് അച്ഛന്റെ കവിത ഒരുപാട് ഇഷ്ടമായി. എനിക്കും ചേട്ടനും അച്ഛനോട് പിണക്കമോ വഴക്കോ ഇല്ല സ്‌നേഹം മാത്രമേയുള്ളൂ.

അമ്മ എന്നെ വഴക്കുപറഞ്ഞ ആ ദിവസം അച്ഛന്‍ എങ്കിലും എന്നെ മനസിലാക്കുമെന്ന് വിചാരിച്ചു. എന്റെ പ്രണയം അച്ഛന്‍ പിന്തുണയ്ക്കുമെന്നാണ് കരുതിയത്. എന്നാല്‍ അച്ഛനും എന്നെ അടിച്ചപ്പോള്‍ എനിക്ക് വിഷമമായി. അച്ഛന്‍ ക്രൂരനും ദുഷ്ടനുമല്ല എന്ന് എനിക്ക് അറിയാം. എനിക്കല്ലാതെ ആര്‍ക്കാണത് അറിയുന്നത്? ശ്രീജകുട്ടിക്ക് അച്ഛനെ മനസിലാക്കാന്‍ സാധിക്കും. അച്ഛനും അമ്മയും ചേച്ചിയും എന്റെ എല്ലാമാണ്, എല്ലാമായിരിക്കും. നിങ്ങള്‍ക്ക് എന്റെ മനസിലുള്ള അതേ സ്ഥാനം തന്നെയാണ് ഞാന്‍ പ്രസാദേട്ടനും നല്‍കിയിട്ടുള്ളത്. 

ഞങ്ങള്‍ക്ക് ഇവിടെ സുഖമാണ്. പ്രസാദേട്ടന് ജോലിക്കു പോകുമ്പോള്‍ പകല്‍ ഞാന്‍ വീട്ടില്‍ തനിച്ചാണ്. അപ്പോള്‍ അവിടുത്തെ വീട്ടിലെ അടുക്കളയും അമ്മയോട് കലപില ശബ്ദമുണ്ടാക്കി നടന്നതും ഞാന്‍ ഓര്‍ക്കാറുണ്ട്. അച്ഛന്‍ വരുന്നത് നോക്കി കാത്തിരിക്കുന്നതും, എന്റെ പ്രിയപ്പെട്ട പലഹാര പൊതികളുമായി അച്ഛന്‍ വരുന്നതും, എനിക്ക് അച്ഛന്‍ ഭക്ഷണം വാരി തരാറുള്ളതുമൊക്കെ ഓര്‍ക്കുമ്പോള്‍ കണ്ണുനിറയാറുണ്ട്. അച്ഛനെ എനിക്ക് കാണാന്‍ തോന്നാറുണ്ട്. ഈ മകളോട് അച്ഛന് പിണക്കമൊന്നുമില്ല എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. 

കാസര്‍കോട്ട് ഒരു കള്ളന്‍ കറങ്ങി നടക്കുന്നത് അച്ഛന്‍ എങ്ങനെ അറിഞ്ഞു? അച്ഛന്‍ ഇവിടെ അടുത്ത് എവിടെയെങ്കിലും വന്നിരുന്നോ അതോ ആരെങ്കിലും പറഞ്ഞ് അറിഞ്ഞതാണോ? അച്ഛന്‍ സമാധാനമായിട്ട് ഇരുന്നോള്ളൂ. ഇവിടെ പ്രസാദേട്ടന് ഉള്ളതുകൊണ്ട് ഒന്നും പേടിക്കാനില്ല. ചേട്ടന്‍ എന്നെ പൊന്നുപോലെയാണ് നോക്കുന്നത്. ചേട്ടന്‍ എപ്പോഴും കൂടെയുണ്ട്.

അന്ന് അച്ഛനെ ഞാന്‍ രാത്രിയില്‍ വിളിച്ചപ്പോള്‍ നിനക്ക് കാശിന് ആവശ്യമുണ്ടെങ്കില്‍ അയച്ചുതരാം നിങ്ങള്‍ ഇവിടേക്ക് വരേണ്ട എന്ന് പറഞ്ഞിരുന്നില്ലേ? കാശിനേക്കാള്‍ ഞാന്‍ വിലമതിക്കുന്നത് അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും സ്‌നേഹം തന്നെയാണ്. 

എനിക്ക് നിങ്ങളോട് ആരോടും ഒരു ദേഷ്യവുമില്ല. എല്ലാവരെയും കാണണെന്ന് അതിയായ ആഗ്രഹമുണ്ട്. ഞങ്ങള്‍ക്ക് അങ്ങോട്ട് വരാന്‍ അല്ലേ വിലക്ക് ഉള്ളൂ? ഏത് സമയത്തും നിങ്ങള്‍ക്ക് ഇവിടേക്ക് വരാം. എന്റെ ഹൃദയത്തിന്റെ വാതില്‍ എല്ലാവര്‍ക്കും വേണ്ടി എപ്പോഴും തുറന്നുതന്നെയാണ് കിടക്കുന്നത്. അധികം വൈകാതെ എല്ലാവരെയും കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്‌നേഹപൂര്‍വ്വം

അച്ഛന്റെ ശ്രീജകുട്ടി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ​ഗാന്ധി 20ന് കേരളത്തിലെത്തും; രാഹുൽ​ഗാന്ധിക്കൊപ്പം 24ന് വയനാട്ടിൽ എത്തും  (6 minutes ago)

കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പി രാജീവ്  (11 minutes ago)

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ  (13 minutes ago)

ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്  (19 minutes ago)

എയര്‍പോര്‍ട്ടില്‍ യുവതിയുടെ വിളയാട്ടം...  (26 minutes ago)

വീട്ടമ്മയ്ക്ക് നേരെ ലൈഗികാതിക്രമം നടത്തിയ കേസ്; മധ്യവയസ്കൻ അറസ്റ്റിൽ  (45 minutes ago)

യുവാവിനെ അസഭ്യം പറഞ്ഞ് അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചു; യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ  (49 minutes ago)

ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപയും കാറും തട്ടിയെടുത്തു; അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

വനത്തിലെത്തിച്ച് യുവാവിന് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ഐടി റിക്രൂട്ട്മന്‍റില്‍ അടിമുടി മാറ്റവുമായി കേരളം നൈപുണ്യത്തിന് പ്രാധാന്യം  (1 hour ago)

റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...  (1 hour ago)

ഡ്രൈവറെ മർദിച്ച കേസ്; മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫിന്റെ മകനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു  (1 hour ago)

ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...  (2 hours ago)

ആശാധാര പദ്ധതിയിലൂടെ ഹീമോഫീലിയ ചികിത്സയില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്; ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി  (2 hours ago)

അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...  (2 hours ago)

Malayali Vartha Recommends