Widgets Magazine
19
Aug / 2017
Saturday

സലിംകുമാര്‍ ചിരികളുമായി പുസ്തകം ; ചിരി അുഭവങ്ങള്‍ എഴുതിതയ്യാറാക്കുന്നത് പ്രശസ്തമാധ്യമപ്രവര്‍ത്തകന്‍ കെ.വി മധു

12 AUGUST 2017 01:51 PM IST
മലയാളി വാര്‍ത്ത

ചിരി ഒരു വികസനപ്രവര്‍ത്തനമാണോ, ആണ് എന്നാണ് നടന്‍ സലിംകുമാര്‍ പറയുന്നത്. രണ്ടര ഇഞ്ച് ചുണ്ടിനെ നാലര ഇഞ്ചാക്കി മാറ്റുന്ന വികസനപ്രവര്‍ത്തനം. ആ വികസനപ്രവര്‍ത്തനത്തിന്റെ രാസവസ്തുക്കള്‍ എന്തൊക്കെയാണ് എന്ന് ചോദിച്ചാലും ജീവിതാനുഭവങ്ങളുടെ പരുക്കന്‍ കാലത്തിലേക്കാണ് പോകേണ്ടി വരിക. ഇനി ആ പരുക്കന്‍ കാലത്തെ സലിംകുമാര്‍ തിരിച്ചറിയുന്നത് ആദ്യം പറഞ്ഞ വികസനപ്രവര്‍ത്തനമായിട്ടാകും. അതായത് ചിരികൊണ്ട് എല്ലാ അനുഭവങ്ങളെയും അതിജീവിക്കാന്‍ കെല്‍പ്പുള്ള മനുഷ്യന്റെ കഥകളിലേക്ക്.സലിംകുമാറിന്റെ ജീവിതത്തിലെ ചിരിനിമിഷങ്ങളെ കോര്‍ത്തിണക്കി അത്തരമൊരു സഞ്ചാരം നടത്തുകയാണ് കെവി മധു എന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരുലുക്കില്ലാന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്ന പുസ്തകത്തിലൂടെ. ഏഷ്യാനെറ്റ് ന്യൂസില്‍ ചിത്രം വിചിത്രം എന്ന ആക്ഷേപഹാസ്യപരിപാടി അവതരിപ്പിക്കുന്ന കെവി മധു സലിംകുമാറിനോടൊപ്പം ചെലവഴിച്ച നിമിഷങ്ങളില്‍ നിന്ന് കോര്‍ത്തെടുത്ത ഓര്‍മകളാണ് പുസ്തകത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ വടക്കന്‍ പറവൂരിലെ ചിറ്റാറ്റുകരയെന്ന ഗ്രാമത്തില്‍ നിന്ന് ഇന്ത്യയോളം വളര്‍ന്ന നടനെ പച്ചയായി ആവിഷ്‌കരിക്കുന്നു. 


ആത്മകഥനത്തിന്റെ പതിവ് വഴികളില്‍ നിന്ന് വ്യത്യസ്തമായി ചിരിയുടെ പുത്തന്‍ പാത വെട്ടിത്തുറക്കുന്ന ഒരനുഭവം വായനക്കാരന് സമ്മാനിക്കാന്‍ സലിംകുമാറിന്റെ ലുക്കില്ലാത്ത ബുദ്ധിയിലൂടെ ശ്രമിക്കുകയാണ് കെവി മധു. െ്രെപമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ നാടകം അഭിനയിക്കാനിറങ്ങിത്തിരിച്ചത് മുതല്‍ കഥയില്ലാത്തവനെ കഥയുള്ളവനാക്കി മാറ്റിയ കറുത്ത ജൂതന്‍ വരെ നീളുന്ന അനുഭവങ്ങളാണ് പുസ്തകത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. 
പത്രദൃശ്യമാധ്യമങ്ങളിലൂടെയും ജീവിതത്തിലൂടെയും ഞാന്‍ പലപ്പോഴായി പറഞ്ഞിട്ടുള്ള തമാശകള്‍ കൂട്ടിച്ചേര്‍ത്ത് രൂപാന്തരം പ്രാപിച്ചതാണ് ലുക്കില്ലെന്നേയുള്ളൂ, ഭയങ്കരബുദ്ധിയാ എന്ന ഈ പുസ്തകമെന്ന് സലിംകുമാര്‍ പറയുന്നു. മധു ഇങ്ങനെയൊരു സംരംഭവുമായി വന്നപ്പോള്‍ എന്നെക്കുറിച്ചുള്ള ഒരു അടയാളപ്പെടുത്തലാകുമല്ലോയെന്നോര്‍ത്ത് ഞാന്‍ വളരെയധികം സന്തോഷിച്ചു.


ഈ പുസ്തകത്തെ കുറിച്ച് ഞാന്‍ പലരോടും പറഞ്ഞപ്പോള്‍ നിനക്കുതന്നെ എഴുതിയാല്‍ പോരെയെന്നവര്‍ ചോദിച്ചു. ഞാന്‍ അവരോട് പറഞ്ഞു 'കോടീശ്വരന്മാര്‍ ഇന്‍കം ടാക്‌സ് വെട്ടിക്കാന്‍ ബിനാമി പേരില്‍ സ്വത്തുക്കള്‍ സ്വന്തമാക്കുക പതിവാണ്. ചിരിയുടെ കാര്യത്തില്‍ ഞാനുമൊരു കോടീശ്വരനാണ്. അംബാനിയേക്കാള്‍ വലിയ കോടീശ്വരന്‍. അതുകൊണ്ട് മധു എന്റെ ബിനാമിയായെന്ന് മാത്രംസലിംകുമാര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുപി മുസഫർ ട്രെയിൻ ദുരന്തം ; 10 മരണം, 50 പേർക്കു പരുക്ക്  (1 minute ago)

ദിലീപിനെതിരെ രമ്യ നമ്പീശന്‍ സാക്ഷി? ആക്രമണത്തിനു ശേഷം നടി കഴിഞ്ഞതു രമ്യയുടെ വീട്ടില്‍  (16 minutes ago)

മുടക്കംകൂടാതെ ദിവസവും ഓരോ ഗ്ലാസ് വിസ്‌കി അവര്‍ അകത്താക്കുന്ന മുത്തശ്ശി  (19 minutes ago)

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ ആവശ്യപ്പെട്ട് റെയില്‍ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്  (1 hour ago)

ഗോവയിലെ നിശാപാര്‍ട്ടിയില്‍ മലയാളി മരിച്ചു, അനാശാസ്യ പ്രവര്‍ത്തനങ്ങളും അമിത ലഹരിമരുന്ന് ഉപയോഗവും: രണ്ട് ക്ലബ് ഉടമകള്‍ അറസ്റ്റില്‍  (1 hour ago)

ട്രെയിന്‍ പാളം തെറ്റി; കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ ആറ് ബോഗികള്‍ മറിഞ്ഞു  (1 hour ago)

ഒരു അത്ഭുത കാഴ്ച്ച  (1 hour ago)

മോഹന്‍ലാലിന്റെ വീട്ടിലെ വിരുന്ന് സൂപ്പര്‍: വിശാല്‍  (1 hour ago)

'മക്കള്‍ക്കായി പദവിയോ പണമോ ആവശ്യപ്പെട്ടിട്ടില്ല'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി നാരായണ മൂര്‍ത്തി; സിക്കയുടെ രാജിക്ക് പിന്നാലെ ഇന്‍ഫോസിസില്‍ ഭിന്നത അതിരൂക്ഷം  (2 hours ago)

രഹസ്യവിവാഹ വാര്‍ത്തയിൽ രഞ്ജിനിയുടെ പ്രതികരണം  (2 hours ago)

തൊഴുതുകൊണ്ട് കരഞ്ഞു പറഞ്ഞില്ലേ?? എന്നിട്ടും എന്തിനാണ് ഈ ക്രൂരത?  (2 hours ago)

കീഴടങ്ങിയിട്ടും ശൈലജയുടെ അഹങ്കാരത്തിന് കുറവില്ല: വ്യാജരേഖ ചമച്ച് 400 കോടിയുടെ സ്വത്ത് തട്ടിയ കേസിലെ മുഖ്യപ്രതി ശൈലജയും ഭര്‍ത്താവും കീഴടങ്ങി  (2 hours ago)

തയ്യാറാക്കാം കസ് കസ് പായസം  (2 hours ago)

ട്രംപ് ബാനനെ പുറത്താക്കുന്നത് തീരുമാനം എടുത്തിരുന്നു  (2 hours ago)

കല്യണചെക്കന്‍മാരുടെ ശ്രദ്ധയ്ക്ക്  (3 hours ago)

Malayali Vartha Recommends