Widgets Magazine
18
Oct / 2017
Wednesday

മോഹൻലാൽ; വേഷങ്ങൾ പ്രോമോ വീഡിയോ ശ്രദ്ധേയമാകുന്നു

12 AUGUST 2017 08:20 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനോടുള്ള ആദരസൂചകമായി മനോരമ ഓൺലൈൻ അവതരിപ്പിച്ച ‘വേഷങ്ങൾ’ എന്ന സമ്പൂർണ മോഹൻലാൽ ആപ്പിന്റെ ആദ്യ പ്രമോ വിഡിയോ കാണാം. മമ്മൂട്ടിയുടെ മകനായതും ഐശ്വര്യ റായിയുടെ ഭർത്താവായതും എന്തിന് മോഹൻലാൽ കഥാപാത്രത്തിന്റെ തന്നെ അച്ഛനായി ഡബിൾ റോളിൽ അഭിനയച്ചതുൾപ്പടെയുള്ള ‌അനുഭവങ്ങളെക്കുറിച്ച് മോഹൻലാൽ തന്നെ പറയുന്ന 35 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ആണ് ഇത്. ‌കഴിഞ്ഞ ദിവസം ചലച്ചിത്രകാരൻ ഷാജി എൻ. കരുണിനു നൽകി ആർട്ടിസ്റ്റ് നമ്പൂതിരിയാണ് വേഷങ്ങൾ ആപ് പുറത്തിറക്കിയത്.

മോഹൻലാലിനെയും അദ്ദേഹത്തിന്റെ സിനിമകളെയും അടുത്തറിയാൻ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പുത്തൻ അനുഭവമാകും 'വേഷങ്ങൾ'. മോഹൻലാൽ തന്നെ നേരിട്ട് വിശേഷം പങ്കിടുന്നുവെന്നതാണ് ഇൗ ആപ്പിന്റെ മുഖ്യ സവിശേഷത. അദ്ദേഹം തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ- ഓഡിയോ ക്ലിപുകൾ, മോഹൻലാൽ ചിത്രങ്ങളിലെ മാസ് ഡയലോഗുകൾ (ടെക്സ്റ്റ് സഹിതം), സിനിമാ ക്ലിപ്പുകൾ, ടെസ്റ്റിമോണിയലുകൾ, പ്രധാന കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകൾ, കാരിക്കേച്ചറുകൾക്കു പശ്ചാത്തലമായി ആ കഥാപാത്രത്തെക്കുറിച്ച് മോഹൻലാലിന്റെ ശബ്ദത്തിൽ തന്നെ വിശദീകരണം, വർഷാടിസ്ഥാനത്തിലുള്ള ലാൽ സിനിമകളുടെ പട്ടിക, പ്രധാന കഥാപാത്രങ്ങളെ ഉപയോഗിച്ചുള്ള വിഡിയോ പ്രൊമോകൾ തുടങ്ങിയവ ആപ്പിലുണ്ട്.

ബോയിങ് ബോയിങ്, ഉണ്ണികളെ ഒരു കഥ പറയാം പോലുള്ള പഴയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പുതിയ പശ്ചാത്തലത്തിലുള്ള പുനരാവിഷ്കരണവും ആപ്പിനെ ശ്രദ്ധേയമാക്കുന്നു. യശശ്ശരീരരായ കാവാലം നാരായണപ്പണിക്കർ, ഭരത് ഗോപി, ശശികുമാർ അടക്കമുള്ള പ്രമുഖർ ലാലിനെപ്പറ്റി സംസാരിക്കുന്ന ടെസ്റ്റിമോണിയലുകളും ആപ്പിലെ പ്രധാന ആകർഷണങ്ങളാണ്. മോഹൻലാലുമായി നേരിട്ടു സംവദിക്കാൻ അവസരമുണ്ടെന്നുള്ളതാണ് ആപിന്റെ മറ്റൊരു മുഖ്യ സവിശേഷത. ആർക്കുവേണമെങ്കിലും ആപിന്റെ ചാറ്റിൽ മോഹൻലാലിന് നേരിട്ട് സന്ദേശമയയ്ക്കാം. അദ്ദേഹം മറുപടി നൽകും. മോഹൻലാലുമായി ലൈവ് ചാറ്റിനുള്ള സൗകര്യവും ആപിലുണ്ടാകും. മനോരമ ഓൺലൈനും മൈൻഡ് വേയും സംയുക്തമായാണ് ആപ് നിർമിച്ചിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആർ എസ് എസ് നേതാവിന്റെ കൊലപാതകത്തിൽ അപലപിച്ച് രാഹുൽ ഗാന്ധി  (1 minute ago)

സംസ്‌ഥാനത്തെ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്  (5 minutes ago)

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (21 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (23 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (29 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (1 hour ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (1 hour ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (2 hours ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (2 hours ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

Malayali Vartha Recommends