Widgets Magazine
23
Sep / 2017
Saturday

ദിലീപ് ചിത്രം രാമലീല ഈ മാസം 28ന് തിയേറ്ററുകളില്‍; ജാമ്യത്തിനായി കാത്തിരിക്കാതെ അണിയറ പ്രവര്‍ത്തകര്‍: ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ്

13 SEPTEMBER 2017 11:20 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ആശങ്കയിലായ നിരവധി സിനിമാ പ്രവര്‍ത്തകരുണ്ട്. താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന രാമലീല, പ്രൊഫസര്‍ ഡിങ്കന്‍, കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരാണ് ആകെ വെട്ടിലായത്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനുള്ള തയ്യാറെടുപ്പിലായിരുന്നു രാമലീല. അതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറിയത്. എന്നാൽ ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് പ്രതിസന്ധി അവസാനിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നാല് വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് അരുൺ ഗോപിയുടെ  ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ദിലീപ് അറസ്റ്റിലായതു മുതല്‍ ചിത്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടായിരുന്നു. ഈ മാസം 28നാണ് രാമലീല തിയേറ്ററുകളിലെതുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവച്ചത്.

ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കുന്നില്ലെന്നും സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് വേഷമിടുന്നത്. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക.

13 കോടി രൂപ മുതല്‍ മുടക്കില്‍ രാമലീല നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടം, സംവിധായകന്‍ അരുണ്‍ ഗോപി എന്നിവരും റിലീസ് താമസിച്ചതിലുള്ള ആശങ്ക പങ്കുവെച്ചിരുന്നു. കേസില്‍ ദിലീപിന് ജാമ്യം കിട്ടുമെന്നും അപ്പോള്‍ റിലീസ് ചെയ്യാമെന്നുമായിരുന്നു ആദ്യ തീരുമാനങ്ങള്‍. അതിനാല്‍ പല തവണ ഡേറ്റ് മാറ്റി വെയ്‌ക്കേണ്ടിയും വന്നിരുന്നു. എന്നാലിപ്പോള്‍ സെപ്റ്റംബര്‍ 28 ന് റിലീസ് തീരുമാനിച്ചതായാണ് സൂചന.  കേസില്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ദിലീപിനനുകൂലമായ അനുതാപ തരംഗങ്ങള്‍ സിനിമയ്ക്കകത്തും പുറത്തും ശക്തമാകുന്നുണ്ട്. അതിനാല്‍ ചിത്രം റിലീസ് ചെയ്യുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷയുണ്ട്. ദിലീപ് ആരാധകരുടെ കൂട്ടമായ ദിലീപ് ഓണ്‍ലൈനാണ് റിലീസ് തീയതി പുറത്തു വിട്ടത്. ഇതിനെ സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുമെന്നും സൂചനയുണ്ട്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസാകും രാമലീലയെന്നാണ് സൂചനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീ ചമഞ്ഞ അവള്‍ക്കൊപ്പമല്ല ഞാന്‍.....  (1 hour ago)

ആണുങ്ങള്‍ പോലും പരസ്യമായി ചെയ്യാന്‍ അറയ്ക്കുന്നത് ചെയ്ത സീരിയല്‍ നടിമാരെ വിട്ടയച്ചത് പോലീസിന്റെ സുഖിപ്പിക്കല്‍  (2 hours ago)

ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മന്ത്രി  (3 hours ago)

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധമില്ലെന്ന് വിഎസ് ശിവകുമാര്‍  (3 hours ago)

അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനാകണമെന്ന് സുരേഷ് ഗോപി  (3 hours ago)

ഇവര്‍ അധ്യാപരോ തീവ്രവാദികളോ? പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി  (3 hours ago)

ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യി​ൽ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ  (3 hours ago)

തോമസ് ചാണ്ടിക്കെതിരെ ഉ​മ്മ​ൻ ചാ​ണ്ടി; മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി  (4 hours ago)

മെക്സിക്കോ വഹാക്ക തീരത്ത് വീണ്ടും ഭൂചലനം  (4 hours ago)

മഞ്ജു ദിലീപിന്റെ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനുവേണ്ടി?  (4 hours ago)

ഗാസിയബാദില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി  (4 hours ago)

ജയലളിതയുടെ ആശുപത്രി വാസത്തിൽ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രിയുടെ തുറന്നു പറച്ചില്‍  (4 hours ago)

നഴ്സുമാരുടെ സമരനായകൻ യുഎന്‍എ നേതാവ് ജാസ്മിന്‍ഷായ്ക്ക് വധഭീഷണി  (4 hours ago)

യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കി മോഷണം  (5 hours ago)

നോ​ട്ട് നി​രോ​ധ​നം സാ​ഹ​സം; സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്കെന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ മ​ൻ​മോ​ഹ​ൻ സിം​ഗ്  (5 hours ago)

Malayali Vartha Recommends