പൃഥ്വിരാജിന് സുപ്രിയയുടെ മറുപടി
ആരാധകര്‍ ഏറെ നാള് ആവശ്യപ്പെട്ട ശേഷം അടുത്തിടെയാണ് പൃഥ്വിരാജ് മൂന്നു വയസ്സുകാരിയായ മകള്‍ അലംകൃതയുടെ ചിത്രം പങ്കുവെച്ചത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആരാധകരുമായി സംവദിക്കുന്ന പൃഥ്വി പക്ഷേ കുടുംബത്തിന്റെ കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിക്കാറുണ്ട്. ഭാര്യ സുപ്രിയയുമായി പൊതു വേദികളില്‍ എത്താറുണ്ടെങ്കിലും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നില്ല. ഇപ്പോള്‍ കുഞ്ഞിനൊപ്പം സുപ്രിയയുടെ ചിത്രവും പങ്കുവെച്ചിരിക്കുകയാണ്. പൃഥ്വിരാജ് സ്റ്റൈലില്‍ ഇരുവരുടെയും പുറകില്‍ നിന്നാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ആദ്യമായാണ് കുഞ്ഞിനൊപ്പം സുപ്രിയയുടെ ചിത്രം നല്‍കുന്നത്.
പൃഥ്വിരാജ് ചിത്രം പോസ്റ്റ് ചെയ്ത് കുറച്ചു സമയം കഴിഞ്ഞ് സുപ്രിയയുടെ മറുപടിയെത്തി. 'ഒടുവില്‍ അമ്മയുടെയും കുഞ്ഞിന്റെയും ഫോട്ടോ ഡാഡ പകര്‍ത്തി' എന്നായിരുന്നു കമന്റ്
https://www.facebook.com/Malayalivartha