ദിലീപിന്റെ രാമലീല റീലീസ് ചെയ്യുന്ന ദിവസം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിനിമയിലെ വനിതാ സംഘടന
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് നായകനായ രാമലീലയ്ക്കെതിരെ പ്രതിഷേധവുമായി വനിതാ കൂട്ടായ്മ. രാമലീലയുടെ റിലീസ് ദിവസമായ സെപ്റ്റംബര്‍ 28-ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് വനിതാ കൂട്ടായ്മയുടെ നീക്കമെന്നാണ് സൂചനകള്‍.
അന്നേ ദിവസം ഷൂട്ടിംഗ് ഉള്‍പ്പെടെ റദ്ദാക്കി പ്രധാനപ്രവര്‍ത്തകരെല്ലാം കൊച്ചിയില്‍ സംഘടിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ സംഘടിക്കാനാണ് വനിതാ കൂട്ടായമയുടെ തീരുമാനം. അതേസമയം പ്രതിഷേധം ഏതു രീതിയില്‍ ഉള്ളതാണെന്ന് വിവരം ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha