"എന്റമ്മേടെ ജിമിക്കി കമ്മല്‍" ഒടുവിൽ സാക്ഷാൽ ലാലേട്ടനും ചുവടുവച്ചു; നിമിഷനേരം കൊണ്ട് വീഡിയോ ഹിറ്റ്
എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന പാട്ട് കേരളത്തിന് അകത്തും പുറത്തും തരംഗമായി മാറിക്കഴിഞ്ഞിരുന്നു. ജിമിക്കി കമ്മല്‍ കേരളവും ഇന്ത്യയും വിട്ട് അമേരിക്ക വരെ പടർന്നുകഴിഞ്ഞു. കോളേജുകളിലടക്കം എല്ലാ ഓണാഘോഷങ്ങളിലും ജിമിക്കി കമ്മൽ നൃത്തം ഇടംപിടിക്കുകയും ചെയ്തിരുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ലോകത്തെമ്പാടുമുള്ളവർ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.
ഗാനത്തിന് ചുവടുവെയ്ക്കാത്തവരായും ചുരുക്കം പേരെയുണ്ടാകൂ. ഗാനത്തിന്റെ ഈണം അങ്ങ് ബിബിസി വരെ ഏറ്റെടുത്തതും നാം കണ്ടു. ജിമിക്കി കമ്മലിന് പലരും ചുവട് വെച്ച് കണ്ടിട്ടുണ്ടെങ്കിലും മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ മാത്രം അതിന് എത്തിയിരുന്നില്ല. പാട്ടിന്റെ വിവിധ വേർഷനുകൾ യൂട്യൂബിൽ തരംഗമാകുന്നതിനിടെ ജിമിക്കി കമ്മലുമായി സാക്ഷാൽ മോഹൻലാൽ തന്നെ എത്തിയിരിക്കുകയാണ്.
വെളിപാടിന്റെ പുസ്തകം ടീമിനൊപ്പം ജിമിക്കി കമ്മൽ പാട്ടിന് ലാലേട്ടൻ ചുവടുവയ്ക്കുന്ന വീഡിയോയാണ് എത്തിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് വീഡിയോ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചത്. അപ്പാനി ശരത് കുമാറും അരുണും അടക്കം യുവതാരങ്ങളെ അണിനിരത്തിയുള്ള ലാലേട്ടന്റെ ജിമിക്കി കമ്മൽ നിമിഷ നേരം കൊണ്ട് വൈറലായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha