Widgets Magazine
13
Dec / 2017
Wednesday

പൃഥ്വിരാജിനെ ഒറ്റികൊടുക്കുമ്പോൾ യുവതാരങ്ങൾ അമ്മയുമായി അകലുന്നു...

11 OCTOBER 2017 11:17 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ യുവനടൻമാരായ ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവർ താരസംഘടനയായ അമ്മയിൽ നിന്നും അകലുന്നു. ഇവരെ കൂടാതെ രമ്യാ നമ്പീശന്റെയും മഞ്ജു വാര്യരുടെയും ഭാവനയുടെയും നേതൃത്വത്തിലുള്ള നടിമാരുടെ സംഘവും അമ്മയുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ഫലത്തിൽ മമ്മൂട്ടിയുടെയും ലാലിന്റെയും ഇന്നസെന്റിന്റെയും നേതൃത്വത്തിൽ രൂപം കൊണ്ട അമ്മ അധികം വൈകാതെ രക്തസാക്ഷിത്വം വഹിക്കും.

ഇക്കാര്യം മുൻകൂട്ടി കണ്ട മുതിർന്ന താരങ്ങൾ വിപ്ലവകാരികളെ സംഘടനയിൽ നിന്നൊഴിവാക്കി തങ്ങൾ പറഞ്ഞാൽ കേൾക്കുന്നവരെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരാനും ശ്രമം നടത്തുന്നുണ്ട്. എന്നാൽ പലരും വഴക്കിനു പോകാതെ താരസംഘടനയുമായുളള ബന്ധത്തിന് പരിധി നിശ്ചയിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. യുവനടൻമാർ സംഘടനവുമായി സഹകരിക്കേണ്ടെന്ന നിലപാട് തുടരുകയാണ്.

മുതിർന്ന നടനായ ബിജു മേനോനും അമ്മയുമായി സഹകരിക്കുന്നില്ല.

ദിലീപ് വിഷയമാണ് താരങ്ങളെ അമ്മയിൽ നിന്നും അകറ്റിയത്. താരങ്ങൾ പലതട്ടിൽ നിന്നും പരസ്പരം പോരടിക്കുമ്പോഴാണ് യുവതാരങ്ങൾ ഇത്തരം സംഘടനകളുമായി നിശ്ചിത അകലം പാലിക്കാൻ തീരുമാനിച്ചത്. മനപൂർവമല്ലെങ്കിലും യുവതാരനിര എല്ലാവരിൽ നിന്നും അകലുന്നു. ഒരുതരം വിവാദത്തിലും ഇവർ ഇടപെടുന്നില്ല. ദിലീപ് വിഷയത്തിൽ ദുൽഖർ സൽമാൻ, ആസിഫ്, ഫഹദ് തുടങ്ങിയവർ ഇടപെട്ടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇത്തരം വിഷയങ്ങളിൽ പണ്ടും
താരങ്ങൾ സംസാരിച്ചിട്ടില്ല.

മലയാള സിനിമയുടെ പോക്ക് ശുഭകരമല്ലെന്ന അഭിപ്രായമാണ് സംഘടനയിൽ പലർക്കുമുള്ളത്. എന്നാൽ തങ്ങൾ ഇക്കാര്യം പറഞ്ഞ് മോശക്കാർ ആകുന്നതെന്തിനെന്നും അവർ ചോദിക്കുന്നു. ചില മുതിർന്ന താരങ്ങൾ ഇത്തരത്തിൽ അവരെ ഉപദേശിക്കുണ്ട്.

എന്നും തർക്കത്തിൽ പക്ഷം പിടിക്കുന്ന മമ്മൂട്ടി തന്റെ മകനെ അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കുന്നില്ല. ദുൽഖർ സ്ഥലത്തില്ലെന്ന മറുപടിയാണ് ചോദിക്കുന്നവരോട് മമ്മൂട്ടി പറയാറുള്ളത്. വിവാദങ്ങളിൽ സ്ഥാനം പിടിച്ച് മകന്റെ ഭാവി ഇല്ലാതാക്കാൻ മമ്മൂട്ടി ഒരുക്കമല്ല. എല്ലാം മുൻകൂട്ടി കണ്ടാണ് മമ്മൂട്ടിയുടെ പ്രവർത്തനം.

തിലകനെ പോലുള്ളവരുടെ ശാപമാണ് അമ്മയെ നാശത്തിലേക്ക് നയിക്കുന്നത്. അവസാന കാലത്ത് തിലകനെ അമ്മയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. തിലകനെതിരെ പ്രസിദ്ധരായ താരങ്ങൾ പോലും സംസാരിച്ചു. തിലകന്റെ അവസരങ്ങൾ ഇല്ലാതാക്കി. മമ്മൂട്ടിയെയും മോഹൻലാലിനെയും മുന്നിൽ നിർത്തി ദിലീപാണ് തിലകനെ വെട്ടിയത്. സംവിധായകൻ വിനയൻ മാത്രമാണ് തിലകനൊപ്പം നിന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷമം തോന്നുന്നുവെങ്കില്‍ നിങ്ങള്‍ സ്വന്തമായി സിനിമ എടുക്കു....  (6 minutes ago)

കുറിഞ്ഞിപ്പൂക്കാലത്തെ വരവേല്‍ക്കാന്‍ വനം വകുപ്പ്  (34 minutes ago)

സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണോ? നടി സുമലതയുടെ മറുപടി...  (55 minutes ago)

പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യ; ഇന്ത്യക്ക് തിരിച്ചടി ; വില വർധനവിന് സാധ്യത  (1 hour ago)

ഇത് മധുര പ്രതികാരം; വമ്പൻ ജയവുമായി ടീം ഇന്ത്യ  (2 hours ago)

രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നടത്തും  (2 hours ago)

ഗുജറാത്തിൽ വിധിയെഴുത്ത് നാളെ ;രാഹുലിനെതിരെ ആരോപണവുമായി ബിജെപി  (2 hours ago)

റോബിന്‍ഹുഡ് സ്‌റ്റൈലില്‍ മോഷണം... ഒടുവില്‍ പിടിയിലായത് ഇങ്ങനെ  (2 hours ago)

വിവാദം മനപ്പൂർവം സൃഷ്ടിച്ചത്; പർവതിക്കെതിരെ സംവിധായകന്‍ അനില്‍ തോമസ്  (3 hours ago)

കൊച്ചി അത്ഭുതപ്പെടുത്തുന്നു ;മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്  (3 hours ago)

ചാലക്കുടി രാജീവ് വധം: സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം  (4 hours ago)

പെന്‍ഷന്‍ പ്രായം കൂട്ടാൻ അനുവദിക്കില്ല; തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല  (4 hours ago)

ശക്തമായ വാക്‌പോരിനിടയിലും കൈ കൊടുത്ത് മോദിയും മൻമോഹനും  (5 hours ago)

പാർട്ടി പ്രതിസന്ധിയിൽ ;നിലപാടിലുറച്ച് വീരേന്ദ്രകുമാർ  (5 hours ago)

ചരിത്രം കുറിച്ച് രോഹിത് ശർമ്മ; ഇന്ത്യക്ക് കൂറ്റൻ സ്കോർ  (5 hours ago)

Malayali Vartha Recommends