ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും
മോഹൻലാലിൻറെ കരിയറിലെ ഭാഗ്യനായികയായാണ് മീനയെ ആരാധകർ കാണുന്നത്. മോഹൻലാലിൻറെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ദൃശ്യത്തിലെ നായികയായ മീന പിന്നീട് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും നായികയായെത്തി ഈ രണ്ടു ചിത്രങ്ങളും 50 കോടിക്ക് മുകളിൽ പണം വാരുകയും ചെയ്തു. ഇപ്പോളിതാ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിലും മീന നായികയായി എത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന സിനിമയ്ക്ക് ശേഷമായിരിക്കും അജോയ് വർമ്മ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ-മീന ജോഡികൾ എത്തുക. മീനയ്ക്ക് പുറമെ തെന്നിന്ത്യൻ താരം തൃഷയും ചിത്രത്തിലുണ്ട്.സിനിമയെക്കുറിച്ചുള്ള വാർത്ത നേരത്തെ ഫേസ്ബുക്കിലൂടെ മോഹൻലാൽ തന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ സിനിമയിൽ മോഹൻലാലിന്റെ നായിക ആരാണെന്നുള്ള കാര്യം കൂടി പുറത്ത് വന്നിരിക്കുകയാണ്. സാജു തോമസ് തിരക്കഥ എഴുതിയിരിക്കുന്ന സിനിമ ഒരു ത്രില്ലറായിരിക്കുമെന്ന് അജോയി വ്യക്തമാക്കിയിരുന്നു. മൂണ്‍ഷൂട്ട് എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിക്കുന്നത്.
https://www.facebook.com/Malayalivartha