വാണി കലിപ്പിലാണ്... ഡ്രൈവറുടെ കോളറില്‍ കയറി പിടിച്ചു, പിന്നെ ആ ഡയലോഗും പറഞ്ഞു
ചങ്കുറ്റമുള്ള കഥാപാത്രം മാത്രം ഏറ്റെടുത്ത നടിയാണ് വാണിവിശ്വനാഥ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് വാണി. ദി കിംഗ് എന്ന ചിത്രത്തിലെ വാണിയുടെ മികവുറ്റ പ്രകടനാണ് പ്രിയ നടിയായി മാറ്റിയത്. എന്നാല്‍ അടുത്തിടെയാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാണി തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവച്ചത്.
രാവിലെ നടക്കാന്‍ പോകുന്ന പതിവുണ്ട് വാണിവിശ്വനാഥിന്. തിരിച്ചുവരുമ്പോള്‍ ഒരു കാര്‍ വന്നിടിച്ചു. അബദ്ധത്തില്‍ മുട്ടിയതാകുമെന്നാണ് കരുതിയത്.എന്നാല്‍ അങ്ങനെ അല്ലായിരുന്നു. അബദ്ധത്തില്‍ പറ്റിയതല്ലെന്ന് െ്രെഡവറുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമായി. നോക്കുമ്പോള്‍ കണ്ണാടിയില്‍ കൂടി അയാള്‍ ചിരിക്കുകയായിരുന്നു. ഇതുകണ്ട് വാണിവിശ്വനാഥിന് ദേഷ്യം വന്നു.
ദേഷ്യം കൊണ്ട് വാണിവിശ്വനാഥ് െ്രെഡവറെ തെറിവിളിച്ചു. മാത്രമല്ല കാറിന്റെ മിറര്‍ തല്ലി പൊട്ടിച്ചു. എന്നിട്ടും വിട്ടില്ല, ഡ്രൈവറുടെ കോളറിന് കയറി പിടിച്ചു. പിന്നെ ഒരു തകര്‍പ്പന്‍ ഡയലോഗും. ആക്രമണത്തിന് ഇരയായ നടി ധൈര്യത്തോടെ നിന്നതാണ് വലിയ കാര്യമെന്നും വാണിവിശ്വനാഥ് പറഞ്ഞു.
ഇതുപോലെന്തെങ്കിലുമുണ്ടായാല്‍ ധൈര്യം കൈവെടിയരുത്. പ്രതികരിക്കണമെന്ന് മോളോടും പറഞ്ഞുകൊടുക്കാറുണ്ടെന്നും വാണിവിശ്വനാഥ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹമുണ്ടെന്നും വാണി പറഞ്ഞു.
https://www.facebook.com/Malayalivartha