മമ്മൂട്ടിയുടെ ചിത്രത്തിലാണ് ദിലീപിന് ആ സംഭവം ഉണ്ടായത്...?
അന്ന് ദിലീപ് പൊട്ടിക്കരഞ്ഞത് നടന് മമ്മൂട്ടി ഇപ്പോഴും ഓര്‍ക്കുന്നു.ദിലീപിന്റെ പ്രതീക്ഷിച്ച സീനുകളൊന്നും ആ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. തന്റെ സീനുകള്‍ വെട്ടിമാറ്റിയപ്പോള്‍ ദിലീപ് പൊട്ടിക്കരഞ്ഞു.
മമ്മൂട്ടി നായകനായ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെയാണ് ലോഹിയും സിബിയും വേര്‍പിരിയുന്നത്. ബോക്സോഫീസില്‍ ഈ ചിത്രം പരാജയമായിരുന്നു.
എന്‍ .എഫ് .വര്‍ഗ്ഗീസിന്റെ മകന്റെ വേഷമായിരുന്നു ദിലീപിന് അന്ന് കിട്ടിയത്. അഞ്ചോളം സീനുകളില്‍ ദിലീപ് അഭിനയിച്ചിരുന്നു. പക്ഷേ, ചിത്രം എഡിറ്റ് ചെയ്തു വന്നപ്പോള്‍ ദിലീപിന്റെ റോള്‍ ഒരു സീനായി കുറഞ്ഞു.
സാഗരം സാക്ഷി റിലീസ് ചെയ്തപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ദിലീപ് തിയേറ്ററിലേക്ക് പോയത് . പക്ഷേ , ഒരു സീനില്‍ മാത്രം വന്നു പോകുന്ന തന്റെ വേഷം കണ്ടു ദിലീപിന്റെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു.
https://www.facebook.com/Malayalivartha