അമല ഓടാന്‍ കാരണം എന്താണെന്നോ...?
അമല പോള്‍ എന്നും മലയാളികള്‍ക്ക് പ്രിയനടിയാണ്. വിവാഹ മോചനം ചെയ്തെങ്കിലും താരം വളരെ ഹാപ്പിയാണ്. വിവാഹമോചനത്തിന് ശേഷം താരം കുറച്ച് കൂടി ചെറുപ്പക്കാരിയായി മാറി എന്ന് വേണം പറയാന്‍.
അമല ഇത്തവണ ദീപാവലി ആഘോഷിച്ചത് പഞ്ചാബിലാണ്. മധുരം വിട്ടൊരു കളി ഉത്സവ കാലത്ത് പഞ്ചാബുകാര്ക്കില്ല. അമലയ്ക്കും മധുരത്തോട് അപ്രിയമില്ല.എന്നാല്‍ ഈ മധുരമൊക്കെ അടിച്ചു കയറ്റിയിട്ടും അമല 'സ്ലിം ഫിറ്റ്' ആയിരിക്കുന്നതിന്റെ രഹസ്യമെന്താണെന്ന് ഇപ്പോഴാണ് താരം പുറത്ത് വിട്ടത്.
ആഹാരം ഡയറ്റ് ചെയ്തതു കൊണ്ടോ ഫിറ്റ്നസ് സെന്ററില്‍ പോയത് കൊണ്ടോ കാര്യമില്ലെന്നാണ് അമല പറയുന്നത്. ദിവസവും ഒരു മണിക്കൂര്‍ ഓടിയാല്‍ ഫിറ്റ് ശരീരം കിട്ടുമെന്നാണ് താരം പറയുന്നു. അതിന്റെ തെളിവായി അമല ഒരു വീഡിയോയും അപ് ലോഡ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha