Widgets Magazine
24
Feb / 2018
Saturday

ഡോ. ബിജുവിന്റെ ചിത്രങ്ങൾക്ക് ബ്രില്ല്യന്‍സില്ലെന്ന് മോഹന്‍ലാല്‍; താല്‍പര്യം ഉണ്ടെങ്കില്‍ അഭിനയിച്ചാല്‍ മതിയെന്ന് ഡോ. ബിജു ; സൂപ്പർതാരവും സംവിധായകനും തമ്മിലുള്ള വാക് പോരിന്റെ കഥ ഇങ്ങനെ

13 NOVEMBER 2017 03:33 PM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ സാന്നിധ്യമായി ശ്രദ്ധേയനായ സംവിധായകന്‍ ഡോ. ബിജുവും മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലും തമ്മില്‍ വാക് തര്‍ക്കം രൂക്ഷമാവുന്നു. മോഹന്‍ലാലിനോട് നേരിട്ട് കഥ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് ഡോ. ബിജു പരാതി ഉന്നയിച്ചതോടെ ഇതിന് മറുപടിയുമായി താരം രംഗത്തെത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ ശീതമായ വാക്പോര് ആരംഭിച്ചിരിക്കുന്നത്.

സ്ത്രീകളുടെ മാഗസിനായ കന്യകയിലെ അഭിമുഖത്തില്‍ ഡോ. ബിജുവിന്റെ ആക്ഷേപത്തിന് മോഹന്‍ലാല്‍ മറുപടി പറഞ്ഞത് ഇങ്ങനെ,
"ഡോ. ബിജു പറഞ്ഞുപരത്തുന്നതിനെയൊന്നും നമ്മള്‍ ചലഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ അദ്ദേഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അതു സത്യം. ഞാന്‍ പറഞ്ഞതുപോലെ കഥ കേള്‍ക്കുമ്ബോള്‍ എനിക്കെന്റേതായ ചില ചോദ്യങ്ങളുണ്ട്. അതിനു മറുപടി തരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നു വച്ച്‌ എനിക്കൊന്നും സംഭവിച്ചിട്ടില്ല. അതിലഭിനിയച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ല. അങ്ങനൊരു സിനിമയായിരുന്നു. എനിക്കതില്‍ ത്രില്ലിങായി യാതൊന്നും തോന്നിയില്ല. അത് അദ്ദേഹത്തിന്റെ പേഴ്സണല്‍ ഫിലിമാണ്. തീര്‍ച്ചയായും അത്തരം സിനിമകള്‍ നമുക്കു ചെയ്യാം. മുമ്ബ് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്റായിരിക്കണം. ഒരു വാസ്തുഹാരയോ ഒരു വാനപ്രസ്ഥമോ.. അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച്‌ അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല".

അതേസമയം മോഹന്‍ലാലിന്റെ മറുപടിയോട് അല്‍പ്പം കടുത്തു തന്നെയാണ് സംവിധായകന്‍ ഡോ. ബിജു പ്രതികരിച്ചിരിക്കുന്നത്. അന്ന് മോഹന്‍ലാലുമായി അത്രയ്ക്കു വലിയ ചര്‍ച്ചകള്‍ ഒന്നും അന്നു നടന്നില്ല എന്നും ഒരു ഇനിഷ്യല്‍ ഡിസ്കഷന്‍ മാത്രമാണ് നടന്നത് എന്നും സംവിധായകന്‍ പറയുന്നു. മോഹന്‍ലാലിന് താല്‍പര്യമുണ്ടെങ്കില്‍ തന്റെ ചിത്രത്തില്‍ അഭിനയിച്ചാല്‍ മതിയെന്നും തനിക്ക് വലിയ താല്‍പര്യമൊന്നുമില്ലെന്നും ഡോ. ബിജു അഭിപ്രായപ്പെട്ടു.

"മറ്റു പ്രോജക്ടുകളുടെ തിരക്കിലായിരുന്നതു കൊണ്ട് ഇനിഷ്യല്‍ ഡിസ്കഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ സിനിമയില്‍ ആര് അഭിനയിച്ചാലും അതു കാണിക്കുന്നത് അന്താരാഷ്ട്രാവേദികളിലാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെയും അറിയില്ല മമ്മൂട്ടിയേയും അറിയില്ല. അതുകൊണ്ട് അതില്‍ ആര് അഭിനയിക്കുന്നു എന്നത് എന്നെ സംബന്ധിച്ച പ്രശ്നമുള്ള കാര്യം അല്ല. കാരണം ആ സിനിമകള്‍ കാണിക്കുന്നതു യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണ്.
അതുകൊണ്ടു സിനിമയുടെ ക്വാളിറ്റി മാത്രമാണ് അതില്‍ വിഷയം. ആര് അഭിനയിക്കുന്നു എന്നതു വിഷയമല്ല. നമ്മളോട് സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സഹകരിക്കുന്നു എന്നു മാത്രം. ഒരു പക്ഷേ മോഹന്‍ലാല്‍ അഭിനയിച്ചതു കൊണ്ട് കേരളത്തില്‍ ഒരു മൈലേജ് ഉണ്ടാകുമെന്നുള്ളതല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല." സംവിധായകന്റെ പ്രതികരണം ഇങ്ങനെ.
അതേസമയം ഇനി ഒരു സ്ക്രിപ്റ്റുമായി മോഹന്‍ലാലിനെ സമീപിക്കുമോ എന്ന ചോദ്യത്തിനു മോഹന്‍ലാലിന് താല്‍പ്പര്യം ഉണ്ടെങ്കില്‍ എന്റെ സിനിമകളില്‍ അഭിനയിക്കാം എന്നല്ലാതെ എനിക്ക് വലിയ താല്‍പ്പര്യം ഒന്നും ഇല്ല എന്നായിരുന്നു ഡോ. ബിജുവിന്റെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ ലോറിയിടിച്ച് രണ്ടു ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം  (3 minutes ago)

സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയി; പിന്നെ കണ്ടത് പെൺകുട്ടി കത്തുന്ന ശരീരവുമായി ഓടുന്ന കാഴ്ചയും; നടുക്കം വിട്ടുമാറാതെ നാട്ടുകാർ  (24 minutes ago)

അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു  (39 minutes ago)

ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും ഒമാനിലെ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; നാട്ടില്‍ തിരിച്ചെത്തിയപ്പോൾ...  (51 minutes ago)

കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ; ഒരു ആദിവാസിക്ക് ഒരു വ‌ർഷം 75,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു  (1 hour ago)

എന്റെ വളര്‍ച്ചയ്ക്ക് തമിഴകം സഹായിക്കുമെന്ന് ഉറപ്പുണ്ട്  (8 hours ago)

സൂപ്പര്‍ താരത്തെ ഉപേക്ഷിച്ച് 22കാരനായ പുതിയ കാമുകനൊപ്പം നിന അഗ്ഡാല്‍  (8 hours ago)

താന്‍ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം സല്‍മാല്‍ഖാന്‍ തന്നെ തുറന്നു പറയുന്നു  (8 hours ago)

വിവാഹ ദിവസം വധു പ്രസവിച്ചു... ഒന്നും മനസ്സിലാകാതെ ഭര്‍ത്താവും ബന്ധുക്കളും  (10 hours ago)

കീര്‍ത്തിക്ക് എത്ര മേക്കപ്പ് ചെയ്താലും മതിയാവില്ല... താരത്തിന് മേക്കപ്പ് പാരയാകുമോ?  (10 hours ago)

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്  (11 hours ago)

മലയാളികളെ കാണാൻ സണ്ണി ലിയോൺ വീണ്ടും വരുന്നു ; ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായി ബോളിവുഡ്താരം വീണ്ടും കേരളത്തിലേക്ക്  (11 hours ago)

ഷുഹൈബ് വധം: പിടിയിലായത് ഡമ്മി പ്രതികളല്ല; നിലവിലെ അന്വേഷണത്തില്‍ പൊലീസ് വെള്ളം ചേര്‍ക്കരുതെന്നും കെ. സുധാകരന്‍  (11 hours ago)

ശക്തമായ നിരയുമായി കേരളബ്ലാസ്റ്റേഴ്‌സ്; ബെർബെറ്റോവ് ടീമിൽ  (12 hours ago)

" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് " ; ചിത്രങ്ങളോടൊപ്പമുള്ള ബിക്കിനി മോഡലിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു  (12 hours ago)

Malayali Vartha Recommends