Widgets Magazine
22
Nov / 2017
Wednesday

മധു, ഈ വരികള്‍ക്കിടയില്‍ എവിടെയോ ഒളിഞ്ഞിരിപ്പില്ലേ നമ്മുടെ ആ ഗംഗ...ശോഭനയുടെ ഗംഗ എന്ന കഥാപാത്രം വന്നത് ഒരു കവിതയിലൂടെ., ഗംഗ വന്ന വഴി ഇങ്ങനെ...

14 NOVEMBER 2017 09:53 AM IST
മലയാളി വാര്‍ത്ത

More Stories...

2012ല്‍ പുറത്തിറങ്ങിയ 'തീവ്രം' 2019 ൽ വീണ്ടുമെത്തുമ്പോൾ നായകനായി പൃഥ്വിരാജ് ; ചിത്രം ഒരു മാസ് ക്രൈം ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ

ജയറാം കുടുങ്ങുമോ... ശബരിമലയില്‍ ജയറാം ആചാര ലംഘനം നടത്തിയതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

'അമ്മ'യുടെ പ്രസിഡന്‍റാകാന്‍ സിദ്ദിക്കിന് ദിലീപിന്‍റെ പിന്തുണ ബലമാകുമോ ?.... ;നിർണ്ണായക തീരുമാനങ്ങൾ അടുത്ത അടുത്ത ജനറല്‍ ബോഡി യോഗത്തില്‍

സോഷ്യൽ മീഡിയയുടെ വായടപ്പിച്ച് പൂമരത്തിന്റെ അണിയറപ്രവർത്തകർ ; കാളിദാസ് ചിത്രം പൂമരത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു

മഞ്ജുവിനെ സാക്ഷിയാക്കില്ല... നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേയുള്ള കുറ്റപത്രത്തില്‍ നടി മഞ്ജു വാരിയരെ സാക്ഷിയാക്കില്ലെന്ന് സൂചന, ചില അസൗകര്യങ്ങള്‍ മഞ്ജുവാര്യര്‍ അറിയിച്ചതിനാലാണ് ഒഴിവാക്കുന്നതെന്ന് സൂചന

ഒരു ദിവസം മധു എന്റെ വീട്ടില്‍ വന്നു. കൈയില്‍ ചുരുട്ടിപ്പിടിച്ച ഒരു പഴയ ആഴ്ചപ്പതിപുണ്ടായിരുന്നു. ഞാനതെടുത്ത് ഒന്ന് മറിച്ചുനോക്കി. പേജുകള്‍ക്കിടയില്‍ ഒരു പേപ്പര്‍. അതില്‍ മധുവിന്റെ കൈയക്ഷരം. ഞാന്‍ ചോദിച്ചു, 'എന്താഇത്?' മധു നിസ്സാരമായി പറഞ്ഞു, 'ഓ, അത് പണ്ടെന്നോ ഞാന്‍ വെറുതെ എഴുതി വെച്ചിരുന്നതാണ്.' ഞാനത് വായിച്ചു. അതിങ്ങനെ...

വരുവാനില്ലാരുമിങ്ങൊരു

നാളുമീ വഴിക്കറിയാ

മതെന്നാലുമെന്നും

പ്രിയമുള്ളോരാളാരോ

വരുവാനുണ്ടെന്ന് ഞാന്‍

വെറുതെ മോഹിക്കാറുണ്ടല്ലോ...

മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍, എന്നിലേക്കെന്തോ അരിച്ചുകയറിയതുപോലെ... ഒരു നെസ്റ്റാള്‍ജിയപോലെന്തോ. ഞാന്‍ ചോദിച്ചു, 'മധൂ, ഈ വരികള്‍ക്കിടയില്‍ എവിടെയോ ഒളിഞ്ഞിരിപ്പില്ലേ, നമ്മള്‍ അന്വേഷിക്കുന്ന ഗംഗയുടെ കഥ?'

മധു, ഒരു മാത്ര, ശൂന്യതയിലേക്കെങ്ങോ പോയതുപോലെ. ഞാന്‍ പറഞ്ഞു, 'സത്യത്തില്‍ ഇതെഴുതിയത് ഗംഗയല്ലേ? ഗംഗയല്ലേ പാടിയത്. ഈ വേദനകളത്രയും അനുഭവിച്ചതും ഗംഗ തന്നെയല്ലേ. അവളുടെ കഥയല്ലേ ഇത്.' മധുവിന്റെ കണ്ണു വിടര്‍ന്നു. കല്പന ഉണര്‍ന്നു. അന്ന് രാത്രി മധു ആ കഥയുണ്ടാക്കി.

കുഞ്ഞുഗംഗയെ മുത്തശ്ശിയെ ഏല്പിച്ച് കല്‍ക്കട്ടയിലേക്ക് പറന്ന അച്ഛനമ്മമാര്‍. മുത്തശ്ശിയുടെ നാട്ടുരീതികളോടും, സമ്ബ്രദായങ്ങളോടും ഇഴുകിച്ചേര്‍ന്നുപോയ ഗംഗ. കല്‍ക്കട്ടയിലേക്ക് പറിച്ചുനടാന്‍ പോകുന്നതറിഞ്ഞ്, പരീക്ഷാഹാളില്‍നിന്നും ഇറങ്ങി ഓടിയ അവള്‍. അതായിരുന്നു അവള്‍ക്കുണ്ടായ ആദ്യ സൈക്കിക്ക് അറ്റാക്ക്. കല്‍ക്കട്ടയില്‍ കൊണ്ടുപോയി അതിനെ മരുന്നുകള്‍കൊണ്ട് ഉറക്കിക്കിടത്തി, മാടമ്ബള്ളിയില്‍ എത്തിയപ്പോള്‍, പഴയ രീതികളും സമ്ബ്രദായങ്ങളും ആര്‍ഭാടത്തോടെ തിരികെ എത്തി.

കടുത്ത ചായക്കൂട്ടില്‍ ചാലിച്ചെടുത്ത നാഗവല്ലിയുടെ കഥയും ഒപ്പം ചേര്‍ന്നപ്പോള്‍, ഉറങ്ങിക്കിടന്നതെന്തോ ഉണരാന്‍ തുടങ്ങി. ഗംഗ വീണ്ടും മാനസികരോഗത്തിലേക്ക്. എല്ലാം ഭദ്രം. എല്ലാം ഭദ്രം. ഗംഗയില്‍, എപ്പോള്‍, എങ്ങനെ എന്തുകൊണ്ട്, മാനസികരോഗം വന്നുവെന്നതിന്റെ ശരിയുത്തരം. അപ്രതീക്ഷിതമായി എനിക്ക് ഒരു ബോണസ്സും കിട്ടി. 

ഞാന്‍ പറഞ്ഞു, 'മധൂ, മധുവിന്റെ ഈ ഗാനം സിനിമയ്ക്കായി ഞാന്‍ എടുക്കുകയാണ്. ആ ഗാനചിത്രീകരണത്തിലൂടെ, ഗംഗയുടെ കഥ ഞാന്‍ കാട്ടിക്കൊടുത്തോളാം. എല്ലാം വലിച്ചു വാരി എഴുതണമെന്നില്ല'.അങ്ങിനെ, മണിച്ചിത്രത്താഴിന്റെ ആശയം ജനിക്കുന്നതിന് വളരെ വളരെ പണ്ട്, മധു എഴുതിവെച്ചിരുന്ന ഒരുഗാനം എന്റെ കണ്ണില്‍ പെടുക. 

ആ ഗാനം കഥയുടെ ഒരു പ്രതിസന്ധിയെ മാറ്റിത്തരിക. ഒരക്ഷരംപോലും മാറ്റിയും തിരുത്തിയും എഴുതാതെ എം.ജി.രാധാകൃഷ്ണന്‍ ചേട്ടന്‍ അത് ചിട്ടപ്പെടുത്തുക. ചിത്രയുടെ സ്വരത്തില്‍ ആ പാട്ട് സിനിമയുടെതന്നെ ഒരു ഭാഗമായി മാറുക. കെ.എസ്. ചിത്ര പിന്നീട്, തനിക്കേറ്റവും ഇഷ്ടമുള്ള പാട്ടുകളില്‍ ഒന്നാണത്, ഞാന്‍ കണ്ട ഏറ്റവും നല്ല ഗാനചിത്രീകരണങ്ങളില്‍ ഒന്നാണത് എന്നൊക്കെ പറയുക. ഇതൊക്കെ, ആരെവിടെയിരുന്ന് 'എറിഞ്ഞ്' തരുന്ന മാന്ത്രികക്കല്ലുകളാണ്.

( ഫാസിലിന്റെ മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും എന്ന പുസ്തകത്തില്‍ നിന്ന് )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപിൻറെ വിദേശയാത്രയ്ക്ക് പിന്നിൽ ഗൂഡ ഉദ്ദേശമെന്ന് ബൈജു കൊട്ടാരക്കര ; മഞ്ജു വാരിയറിലേ മാതൃത്വം കേസിൽ നിർണ്ണായകമാകുമെന്ന് സംവിധായകൻ  (22 minutes ago)

2012ല്‍ പുറത്തിറങ്ങിയ 'തീവ്രം' 2019 ൽ വീണ്ടുമെത്തുമ്പോൾ നായകനായി പൃഥ്വിരാജ് ; ചിത്രം ഒരു മാസ് ക്രൈം ത്രില്ലറായിരിക്കുമെന്ന് സംവിധായകൻ  (43 minutes ago)

ദിലീപിന് ഇനി വിചാരണ, മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായക നടന്‍ ബലാല്‍സംഗ കേസില്‍ കോടതി കയറുന്നു  (45 minutes ago)

നടിയെ ആക്രമിച്ച കേസ്; നടിമാര്‍, നായകന്‍മാര്‍, വില്ലന്‍മാര്‍, സഹനടന്‍മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍ അങ്ങനെ വലിയൊരു മാസാണ് കോടതി കയറുന്നത്  (1 hour ago)

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ ;അധികാരത്തിലെത്തിയാല്‍ പട്ടേല്‍ വിഭാഗത്തിനു സംവരണം നല്‍കാമെന്ന് രാഹുലിന്റെ ഉറപ്പ്  (1 hour ago)

പുകവലിക്കുന്ന അച്ഛനോട് അരുതെന്ന് കണ്ണുകളിലൂടെ അഭ്യര്‍ത്ഥിക്കുന്ന ആ ദുഃഖ പുത്രി ഇവിടെയാണ്...  (2 hours ago)

ഇന്ത്യൻ മണ്ണിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്ന ലോകസുന്ദരിമാരുടെ മത്സരഫലം നിശ്ചയിച്ച ആ ഉത്തരങ്ങൾ...  (2 hours ago)

വിദേശത്തുവെച്ച് ജീവന്‍പൊലിഞ്ഞ മലയാളികളായ തൊഴിലാളികളുടെ കുടുംബത്തിന് സഹായഹസ്തവുമായി ദോഹയിലെ കമ്പനി  (2 hours ago)

പത്മാവതിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുന്നു; ദീപികയെ വെട്ടുമെന്നടക്കമുള്ള ഭീഷണികളുയരുമ്പോൾ തുറന്നു പറച്ചിലുമായി ദീപിക  (2 hours ago)

ദേവസ്വം ബോർഡ് കള്ളനെ പൂട്ട് ഏൽപ്പിച്ചു.. വെറും പൂട്ടൊന്നമല്ല.. ശബരിമലയിലെ ഭണ്ഡാരത്തിന്റെ പൂട്ട്! പാവം ദൈവത്തിന് ശബ്ദമില്ലാത്ത കാലത്തോളം, ഇതും നടക്കും ഇതിനപ്പുറവും നടക്കും; സ്ഥാനമൊഴിഞ്ഞ ബോർഡിന്റേതാണ് ത  (2 hours ago)

സിനിമാക്കാര്‍ കൂട്ടത്തോടെ കോടതി കയറും; സിനിമയില്‍ നിന്ന് 50 സാക്ഷികള്‍, താരങ്ങളും സംവിധായകരും മറ്റ് അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടും  (3 hours ago)

ഒടുവിൽ സെന്റിമെൻറ്സ് വർക്ക് ചെയ്താലോ? മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയത് ദിലീപിനെ രക്ഷിക്കാനോ?  (3 hours ago)

എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തല  (3 hours ago)

ബി.ജെ.പി കൗണ്‍സിലര്‍മാരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ. പ്രശാന്തിനെതിരെ കേസ്  (3 hours ago)

അക്സര്‍ 2വിൽ മസാല ചേര്‍ക്കാനായി നിര്‍മാതാക്കള്‍ എന്നെ ഉപയോഗിച്ചു; ചുംബനരംഗങ്ങളുടെ ദൈര്‍ഘ്യം അനാവശ്യമായി കൂട്ടി; എല്ലാ സീനിലും ഞാന്‍ അല്‍പവസ്ത്രധാരിണിയായി; സറീന്‍ ഖാൻ  (3 hours ago)

Malayali Vartha Recommends
ഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News