നടി ജ്യോതി കൃഷ്ണ വിവാഹിതയായി; രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജനാണ് വരൻ
നടി ജ്യോതി കൃഷ്ണ വിവാഹിതയായി. നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജനാണ് ജ്യോതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാക്ഷ്യത്തില്‍ നടന്ന പക്ക ട്രഡീഷണല്‍ ചടങ്ങായിരുന്നു വിവാഹം.സുഹൃത്തുക്കള്‍ വഴിയാണ് അരുണും ജ്യോതി കൃഷ്ണയും പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി.പിന്നെ പ്രണയവും. ഇരുവീട്ടുകാരും സമ്മതം അറിയിച്ചതോടെ വിവാഹത്തിലേക്കും കടന്നു. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി രാധികയുടെ സഹോദരനാണ് അരുണ്‍ ആനന്ദ് രാജ്. പക്കാ ട്രഡീഷണല്‍ വേഷത്തിലാണ് ജ്യോതി കൃഷ്ണ വധുവായി അണിഞ്ഞൊരുങ്ങിയത്. പൊന്നില്‍ കുളിച്ച്.. പതിവിലുമധികം സുന്ദരിയായി കാണപ്പെട്ടു.വധുവിന്റെ വേഷം മാത്രമല്ല, വിവാഹ ചടങ്ങുകളും ട്രഡീഷണലായിരുന്നു. തമിഴ് ബ്രാഹ്മണ കുടുംബമാണ് അരുണിന്റേത്. ആ വിശ്വാസപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.സിനിമ ലോകത്ത് നിന്ന് പല പ്രമുഖരും പങ്കെടുത്തു. നടനും എംപിയുമായ സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും വിവാഹത്തിന് പങ്കെടുത്തു
https://www.facebook.com/Malayalivartha